
കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഉപയോഗ ശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു. ബേപ്പൂർ സ്വദേശി അർജുൻ (22) ആണ് മരിച്ചത്.
ഉച്ചയ്ക്ക് ഒരുമണിയോടെ കോഴിക്കോട് നടുവട്ടത്താണ് സംഭവം നടന്നത്. റോഡിലൂടെ ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുന്നതിനിടെ അർജുന്റെ മുകളിലേയ്ക്ക് പോസ്റ്റ് വീഴുകയായിരുന്നു.
ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വാഹനങ്ങൾ എപ്പോഴും കടന്നു പോകുന്ന പ്രധാന പാതയിലായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തിൽ കെ എസ് ഇ ബി ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാരോപിച്ച് നാ്ട്ടുകാർ റോഡ് ഉപരോധിച്ചു.
English Summary : 22 year old died by electric post accident at kozhikode
Tags : kozhikode electric post accident