ACS Technology

News

സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം കൊണ്ടുവരും; പുതിയ പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ

Latest

സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം കൊണ്ടുവരുമെന്ന് തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനം. തമിഴ്നാട് ധന-മാനവ വിഭവശേഷി വകുപ്പ് മന്ത്രി പളനിവേൽ ത്യാഗരാജനാണ് നിലവിൽ സ്ത്രീകൾക്കുള്ള 30 ശതമാനം സംവരണം 40 ശതമാനമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചത്.

ലിംഗസമത്വം കൊണ്ടുവരാൻ സർക്കാർ ജോലികളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള ഭേദഗതികൾ ഉടനെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ഉയർത്തിയ പ്രതിസന്ധികളെ തുടർന്ന് നിലവിൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ പ്രായപരിധി രണ്ട് വർഷം കൂടി നീട്ടുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ, പരിശീലന വകുപ്പ് നൽകുന്ന 2017-18 ഡാറ്റ പ്രകാരം, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ 8.8 ലക്ഷം ജീവനക്കാരിൽ 2.92 ലക്ഷം മാത്രമാണ് സ്ത്രീകൾ. സർക്കാർ ജീവനക്കാരിൽ സ്ത്രീകൾ 33 ശതമാനമാണ്.

അതേസമയം കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ടവർക്കും സർക്കാർ സ്‌കൂളുകളിൽ പഠിച്ചവർക്കും ജോലി നൽകുന്നതിന് മുൻഗണന നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരോ അനുബന്ധ സ്ഥാപനങ്ങളോ നടത്തുന്ന റിക്രൂട്ട്മെന്റ് പരീക്ഷകളിൽ തമിഴ് പേപ്പർ നിർബന്ധമാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ സ്ത്രീകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വിവിധ പദ്ധതികൾ ഡി.എം.കെ വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ സർക്കാർ വനിതാ ജീവനക്കാരുടെ പ്രസവാവധി ഒൻപത് മാസത്തിൽ നിന്ന് 12 മാസമായി ഉയർത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഡി.എം.കെ സർക്കാർ അധികാരത്തിൽ വന്നയുടൻ തമിഴ്നാട് സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചിരുന്നു. പിന്നീട് ട്രാൻസ്ജെൻഡർ വ്യക്തികൾക്കും അംഗപരിമിതർക്കും യാത്ര സൗജന്യമാക്കിയിരുന്നു.

English Summary : 40 per cent reservation for women in government jobs; Tamilnadu Government new announcement



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter