
ഡല്‍ഹി മുണ്ട്ക തീപിടിത്തത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. അതേസമയം തീപിടിത്ത ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിന് ശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സംഭവത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കെജ്രിവാള് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, അവരുടെ ഡിഎന്‍എ പരിശോധന നടത്തുമെന്നും പറഞ്ഞു.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ക്യാബിനറ്റ് മന്ത്രി സത്യേന്ദര്‍ ജെയിന് എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി അപകട സ്ഥലം സന്ദര്‍ശിച്ചത്. അതേസമയം, ദുരന്തത്തില്‍ പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.''ഡല്‍ഹിയിലെ ദാരുണമായ തീപിടിത്തത്തില്‍ ജീവന് നഷ്ടപ്പെട്ടതില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. എന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ,'' പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
English Summary : kejriwal orders magisterial enquiry on delhi mudak fire