'നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടി'; ശബ്ദ രേഖ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി വിജയ് ബാബു

  1. Home
  2. National

'നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടി'; ശബ്ദ രേഖ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി വിജയ് ബാബു

'നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടി'; ശബ്ദ രേഖ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി വിജയ് ബാബു


Latest

യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതികരിച്ച് പ്രതിയായ നടന്‍ വിജയ് ബാബു ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. ആത്യന്തികമായി സത്യം ജയിക്കുമെന്നും എന്തൊക്കെ സംഭവിച്ചാലും പ്രകോപിതനാകില്ലെന്നും വിജയ് ബാബു പോസ്റ്റില്‍ വ്യക്തമാക്കി. 'നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടി' എന്നെഴുതിയ ചിത്രത്തോടൊപ്പമാണ് വിജയ് ബാബുവിന്റെ കുറിപ്പ്.

'എന്തു സംഭവിച്ചാലും പ്രകോപിതനാകില്ല. മീഡിയയുടെ ഭാഗത്ത് നിന്ന് എന്തു പ്രകോപനം ഉണ്ടായാലും  ബഹുമാനപ്പെട്ട കോടതിയുടെ നിര്‍ദേശപ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ.' - വിജയ് ബാബുവിന്റെ പോസ്റ്റിലെ വാക്കുകള്‍ ഇങ്ങനെ.

കേസില്‍ തിങ്കളാഴ്ച വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ആവശ്യമെങ്കില്‍ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാനും അഞ്ചുലക്ഷം രൂപയുടെയും രണ്ട് ആള്‍ജാമ്യത്തിന്റെയും പിന്‍ബലത്തില്‍ ജാമ്യം അനുവദിക്കാനും കോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ നടപടി.

അതേസമയം വിജയ് ബാബു അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദ രേഖ പുറത്ത്. അതിജീവിതയുടെ ബന്ധുവിനെ ഫോണില്‍ വിളിച്ച് കേസില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ വിജയ് ബാബു വഴി തേടുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നത്. കഴിഞ്ഞദിവസം കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പണവും മറ്റും വിജയ് ബാബു ഓഫര്‍ ചെയ്തതായി അതിജീവിതയുടെ അച്ഛന്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി വൈകാരിക തലത്തില്‍ സംസാരിച്ച് കേസ് പിന്‍വലിക്കാന്‍ അതിജീവിതയെ വിജയ് ബാബു പ്രേരിപ്പിക്കുന്നതാണ് ശബ്ദ രേഖ.

 

English Summary : Silence is the best answer says vijay babu