ACS Technology

News

രാജസ്ഥാൻ കഴിഞ്ഞ കളി തോറ്റിരുന്നുവെങ്കിൽ എല്ലാത്തിനും കാരണക്കാരൻ അവൻ മാത്രമാകുമായിരുന്നു; മലയാളി താരത്തിനെതിരെ മുൻ ഇന്ത്യൻ താരം

Sports

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് - പഞ്ചാബ് കിംഗ്സ് മത്സരത്തിന് പിന്നാലെ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ പ്രകടനത്തിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. പടിക്കലിന്റെ മെല്ലപ്പോക്ക് രാജസ്ഥാനെ തോൽപിക്കുമായിരുന്നുവെന്നും എന്നാൽ ഹെറ്റ്മെയറിന്റെ ഇന്നിംഗ്സാണ് രാജസ്ഥാനെ ജയത്തിലേക്കെത്തിച്ചതെന്നും താരം പറയുന്നു.

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. 'ദേവ്ദത്ത് പടിക്കൽ ഒരു ബോളിൽ ഒരു റൺസ് എന്ന നിലയിലാണ് റൺസ് എടുത്തുകൊണ്ടിരുന്നത്. അങ്ങനെ 31 റൺസാണ് താരം കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയത്.

എന്താണ് ഇത് വ്യക്തമാക്കുന്നത്. വലിയ ടോട്ടലാണ് പിന്തുടരുന്നതെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ ടീമിനെ ഉപദ്രവിക്കുക മാത്രമാണ് ചെയ്യുന്നത്. ഇതിന് പിന്നാലെ ഷിംറോൺ ഹെറ്റ്മെയർ തകർത്തടിച്ചതു കൊണ്ടുമാത്രം മത്സരം ജയിക്കാൻ സാധിച്ചു. എന്നിട്ടും അവനെ എന്തേ നേരത്തെ ഇറക്കാത്തത് എന്ന കാര്യമാണ് മനസിലാവാത്തത്.

ഓപ്പണറായി ഇറങ്ങുന്നില്ലെങ്കിൽ പടിക്കലിനെ എന്തിനാണ് നാലാമനായി ഇറക്കുന്നത്? അഞ്ചാമനായി ഇറക്കിയാൽ പോരേ? രണ്ടായാലും വലിയ വ്യത്യാസം ഒന്നും തന്നെ ഉണ്ടാവാൻ പോവുന്നില്ല. എന്നാൽ നേരെ മറിച്ച് ഹെറ്റ്മെയറിനെ നാലാമനായി ഇറക്കണം. കൂടുതൽ സമയം ലഭിച്ചാൽ ഹെറ്റ്മെയറിന് തകർത്തടിക്കാൻ സാധിക്കും,' ചോപ്ര പറയുന്നു.

യുവതാരം യശസ്വി ജെയ്സ്വാളിന്റെ ഇന്നിംഗ്സിന്റെ ബലത്തിലായിരുന്നു രാജസ്ഥാൻ കഴിഞ്ഞ മത്സരത്തിൽ അനായാസ ജയത്തിലേക്ക് നടന്നുകയറിയത്. അർധസെഞ്ച്വറി തികച്ച ജെയ്സ്വാളും അവസാന ഓവറുകളിൽ കത്തിക്കയറിയ ഹെറ്റ്മെയറുമായിരുന്നു രാജസ്ഥാന്റെ വിജയ ശിൽപികൾ.

തുടർച്ചയായി രണ്ട് മത്സരം പരാജയപ്പെട്ട രാജസ്ഥാന്റെ തിരിച്ചുവരവുകൂടിയായിരുന്നു പഞ്ചാബിനെതിരെ നടന്ന മത്സരം. ജയത്തോടെ 11 കളിയിൽ ഏഴ് ജയവുമായി 14 പോയിന്റോടെ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. പഞ്ചാബ് ഏഴാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

English Summary : aakash chopra against devdutt padikkal rajasthan royals ipl



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter