
കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്കാരം 2020 പ്രഖ്യാപിച്ചു. ചെറുകഥാകൃത്ത് അബിൻ ജോസഫാണ് മലയാളത്തിൽ നിന്ന് പുരസ്കാരത്തിന് അർഹനായത്. കല്യാശ്ശേരി തിസീസ് എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്കാരം. 50,000 രൂപയും ഫലകവുമാണ് അവാർഡ്.മികച്ച ബാലസാഹിത്യകൃതിക്കുള്ള പുരസ്കാരത്തിന് കഥാകൃത്ത് ഗ്രേസി അർഹയായി. 'വാഴ്ത്തപ്പെട്ട പൂച്ച' എന്ന രചനയ്ക്കാണ് പുരസ്കാരം ലഭിച്ചത്.
അഭിമന്യു ആചാര്യ, കോമൾ ജഗദീഷ് ദയലാനി എന്നിവരാണ് അവാർഡിന് അർഹരായ ഇതരഭാഷാ എഴുത്തുകാർ. എൻ പി ഹാഫിസ് മുഹമ്മദ്, ഏഴാച്ചേരി രാമചന്ദ്രൻ, റോസ്മേരി, പ്രൊ.എ എം ശ്രീധരൻ, ഡോ.സി ആർ പ്രസാദ്, ഡോ.സാവിത്രി രാജീവൻ എന്നിവർ മലയാളത്തിൽ നിന്നുള്ള ജൂറി അംഗങ്ങളായി.
English Summary : abin joseph got kenthra sahithya academy award