ACS Technology

News

'മലയാളം നേരെ ചൊവ്വേ സംസാരിക്കാനറിയാത്ത സംസ്‌കൃത അദ്ധ്യാപിക മലയാളം മഹാ നിഘണ്ടുവിഭാഗം അധ്യക്ഷ'

Social Media

മലയാളം നേരെ ചൊവ്വേ സംസാരിക്കാനറിയാത്ത സംസ്‌കൃത അദ്ധ്യാപികയെ ആണ് കേരള സർവകലാശാലയുടെ മലയാളം മഹാ നിഘണ്ടുവിഭാഗം അധ്യക്ഷ ആയി നിയമിച്ചതെന്ന ആക്ഷേപം ഉയർത്തി ഫ്രീലാൻസ് കോളമിസ്റ്റ് അഞ്ജു പാർവതി പ്രബീഷ്. 
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അഞ്ജു വിമർശനം ഉയർത്തുന്നത്. ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്...
''കേരള യൂണിവേഴ്‌സിറ്റിയിൽ മലയാളം മഹാ നിഘണ്ടുവിഭാഗം അധ്യക്ഷയായി നിയമിച്ച കാലടി സർവ്വകലാശാലയിലെ സംസ്‌കൃതം അധ്യാപികയായ ഡോ. പൂർണ്ണിമ മോഹൻ തിരുവനന്തപുരം സംസ്‌കൃത സർവ്വകലാശാല പ്രാദേശിക കേന്ദ്രത്തിൽ എന്റെ അദ്ധ്യാപികയായിരുന്നു. അന്നവർ ഞങ്ങൾക്ക് ക്ലാസ്സെടുത്തിരുന്നത് phonetics ആയിരുന്നു. മലയാളം ഒട്ടുമേ  സംസാരിക്കാനറിയാത്ത പൂർണ്ണിമ ടീച്ചർ സംസ്‌കൃതം phonetics  ക്ലാസ്സെടുത്തിരുന്നത് ഇംഗ്ലീഷിലും തമിഴ് കലർന്ന ഉച്ചാരണ ശുദ്ധി ഒട്ടുമില്ലാത്ത മലയാളത്തിലുമായിരുന്നു. ( അന്ന് ടീച്ചറുടെ ഭാഷയെ modern മണിപ്രവാളമെന്നു കളിയാക്കിയിരുന്നു ) അന്ന് സംസ്‌കൃത സർവ്വകലാശാലയിലെ വേദാന്ത വിഭാഗം ലക്ചറർ ആയിരുന്നു പൂർണ്ണിമ ടീച്ചർ....

മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോൾ സി എം ഓഫീസിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയുമായ ആർ മോഹനന്റെ ഭാര്യയായതിനാൽ മാത്രം നല്കപ്പെട്ടിരിക്കുന്ന ഈ നിയമനം  മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മഹത്തായ സംഭാവനകൾ നല്കിയ മഹാരഥന്മാരെ അപമാനിക്കുന്നതിനു തുല്യമാണ്.....''
അഞ്ജു എഴുതുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

 

കേരള യൂണിവേഴ്സിറ്റിയിൽ മലയാളം മഹാ നിഘണ്ടുവിഭാഗം അധ്യക്ഷയായി നിയമിച്ച കാലടി സർവ്വകലാശാലയിലെ സംസ്കൃതം അധ്യാപികയായ ഡോ. പൂർണ്ണിമ മോഹൻ തിരുവനന്തപുരം സംസ്കൃത സർവ്വകലാശാല പ്രാദേശിക കേന്ദ്രത്തിൽ എന്റെ അദ്ധ്യാപികയായിരുന്നു. അന്നവർ ഞങ്ങൾക്ക് ക്ലാസ്സെടുത്തിരുന്നത് phonetics ആയിരുന്നു. മലയാളം ഒട്ടുമേ സംസാരിക്കാനറിയാത്ത പൂർണ്ണിമ ടീച്ചർ സംസ്കൃതം phonetics ക്ലാസ്സെടുത്തിരുന്നത് ഇംഗ്ലീഷിലും തമിഴ് കലർന്ന ഉച്ചാരണ ശുദ്ധി ഒട്ടുമില്ലാത്ത മലയാളത്തിലുമായിരുന്നു. ( അന്ന് ടീച്ചറുടെ ഭാഷയെ modern മണിപ്രവാളമെന്നു കളിയാക്കിയിരുന്നു ) അന്ന് സംസ്കൃത സർവ്വകലാശാലയിലെ വേദാന്ത വിഭാഗം ലക്ചറർ ആയിരുന്നു പൂർണ്ണിമ ടീച്ചർ.

ടീച്ചറിന്റെ കൗതുകം തോന്നുന്ന മലയാളം ഉച്ചാരണവും സംസാരവും തന്നെയായിരുന്നു അവരെ അന്ന് മറ്റ് അദ്ധ്യാപകരിൽ നിന്നും വ്യത്യസ്തയാക്കിയിരുന്നതും. നിത്യസംഭാഷണത്തിൽ നമ്മൾ പറയുന്ന പല വാചകങ്ങളും വാക്കുകളും ടീച്ചർക്ക് മനസ്സിലാക്കാനേ കഴിയുമായിരുന്നില്ല. പിന്നീട് ഞാൻ അദ്ധ്യാപികയായപ്പോൾ ടീച്ചറുടെ മകനെ ഞങ്ങളുടെ സന്ദീപനി സ്കൂളിൽ ടീച്ചർ ചേർത്തു. അന്നും ടീച്ചർക്കും മോനും മലയാളഭാഷ അന്യം തന്നെയായിരുന്നു. ആ പൂർണ്ണിമാ മോഹനാണ് കേരള യൂണിവേഴ്സിറ്റിയിൽ മലയാളം മഹാ നിഘണ്ടുവിഭാഗം അധ്യക്ഷയായി നിയമിക്കപ്പെട്ടത് എന്നറിഞ്ഞപ്പോൾ ഞാനടക്കമുള്ള ടീച്ചറുടെ വിദ്യാർത്ഥികളെല്ലാം ഞെട്ടിപ്പോയി. സാധാരണ നമുക്ക് പ്രിയപ്പെട്ട ഒരദ്ധ്യാപിക ഇത്തരം ഉയർന്ന സ്ഥാനത്ത് എത്തുമ്പോൾ അഭിമാനവും സന്തോഷവും തോന്നേണ്ടതാണ്. പക്ഷേ ഇവിടെ തോന്നുന്നത് അമർഷവും ഞെട്ടലുമാണ്.സര്‍വ്വകലാശാല ഓര്‍ഡിനന്‍സ് അനുസരിച്ച് മലയാളത്തിലെ മഹാനിഘണ്ടു എഡിറ്റര്‍ക്ക് വേണ്ട യോഗ്യത മലയാളഭാഷയില്‍ ഉന്നതപ്രാവീണ്യവും ഗവേഷണബിരുദവും പത്തുവര്‍ഷത്തെ മലയാള അധ്യാപന പരിചയവുമാണ്. ഈ ഓര്‍ഡിനന്‍സ് തിരുത്തിയാണ് സംസ്‌കൃത ഭാഷയില്‍ ഗവേഷണബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന ഉത്തരവിറക്കിയത്.

മാനദണ്‌ഡങ്ങൾ കാറ്റിൽപ്പറത്തി മലയാളം നേരെ സംസാരിക്കാൻ പോലും കഴിയാത്ത ഒരാൾക്ക് ആ തസ്തിക നല്കിയെന്നറിയുമ്പോഴാണ് ഇവിടുത്തെ സിസ്റ്റം എത്രമാത്രം കറപ്റ്റഡും സ്വജനപക്ഷപാതപരമാണെന്നും ബോധ്യമാവുന്നത്.

Lexicon എഡിറ്റർ അഥവാ മഹാനിഘണ്ടു എഡിറ്റർ എന്നു കേൾക്കുമ്പോൾ മനസ്സിലാദ്യം വരുന്ന പേര് യശ: ശരീരനായ ഡോ. ശൂരനാട് കുഞ്ഞൻപിള്ളയാണ്. ശൂരനാട് കുഞ്ഞൻപിള്ളയുടെ പേരിനൊപ്പം നിഘണ്ടുക്കാരൻ എന്ന പേരുകൂടി ചേർക്കപ്പെട്ടത്‌ 1953ൽ തിരുവിതാംകൂർ സർവ്വകലാശാല മലയാളത്തിൽ ഒരു നിഘണ്ടു നിർമ്മിക്കാൻ നടപടികൾ ആരംഭിച്ചപ്പോഴാണ്‌ . ഒരു ഭാഷയിലെ എല്ലാ വാക്കുകളും നിഘണ്ടുവിൽ ഉണ്ടാകണമെന്നും ഒരു വാക്കിനെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കണമെന്നുമായിരുന്നു നിഘണ്ടു ലക്ഷ്യംവച്ചത്‌. ഡോ. ശൂരനാട്‌ കുഞ്ഞൻപിള്ള ആയിരുന്നു എഡിറ്റർ. മുപ്പത്തിയഞ്ച്‌ ലക്ഷം വാക്കുകൾ ചേർത്ത്‌ അദ്ദേഹം ആദ്യവാല്യത്തിന്റെ കരട്‌ ഉണ്ടാക്കി. പിന്നീട്‌ 1970-ൽ രണ്ടാംവാല്യം പുറത്തിറക്കി. അദ്ദേഹം വിരമിച്ച ശേഷം 1976ൽ കെ വി നമ്പൂതിരിപ്പാട്‌ മൂന്നാം വാല്യം പുറത്തിറക്കി. ഇംഗ്ലീഷ് , മലയാളം, സംസ്കൃതം തുങ്ങിയ മൂന്ന് ഭാഷകളിൽ ബിരുദാനന്തരബിരുദമുണ്ടായിരുന്ന ശ്രീ. ശൂരനാട് കുഞ്ഞൻ പിള്ളയെ പോലുള്ള മഹാരഥന്മാർ അലങ്കരിച്ച സ്ഥാനത്താണ് തമിഴ് മാതൃഭാഷക്കാരിയായ സ്കൂൾ തലം മുതൽ ഒന്നാം ഭാഷയായി മലയാളം പഠിച്ചിട്ടില്ലാത്ത, മലയാളം നേരെ ചൊവ്വേ സംസാരിക്കനറിയാത്ത സംസ്കൃത അദ്ധ്യാപികയായ ഡോ. പൂർണ്ണിമ മോഹൻ നിയമിക്കപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോൾ സി എം ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ ആർ മോഹനന്റെ ഭാര്യയായതിനാൽ മാത്രം നല്കപ്പെട്ടിരിക്കുന്ന ഈ നിയമനം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മഹത്തായ സംഭാവനകൾ നല്കിയ മഹാരഥന്മാരെ അപമാനിക്കുന്നതിനു തുല്യമാണ്.

 

English Summary : Netizen slams the appointment of chairperson of the Kerala University's Malayalam dictionary departmentRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter