ACS Technology

News

നടൻ കെ ടി എസ് പടന്നയിൽ അന്തരിച്ചു

Latest

 

മലയാളത്തിലെ മുതിർന്ന നടൻ കെ.ടി.എസ്.പടന്നയിൽ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയാണ്. നാടകലോകത്തുനിന്ന് സിനിമയിലെത്തിയ കെ.ടി.എസ്.പടന്നയിൽ ശ്രദ്ധേയമായ വേഷങ്ങൾ മലയാളത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

വാർധക്യസഹജമായ രോഗങ്ങളെ തുർന്നാണ് അന്ത്യം. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, വൃദ്ധൻമാരെ സൂക്ഷിക്കുക, അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്‌കരൻ, കഥാനായകൻ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. കെ.ടി.സുബ്രഹ്മണ്യൻ പടന്നയിൽ എന്നാണ് മുഴുവൻ പേര്.

 

English Summary : actor kts padannayil passes away



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter