ACS Technology

News

കിളിമഞ്ചാരോ കീഴടക്കി നടി നിവേദ തോമസ്

Trending

ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കിളിമഞ്ചാരോ കീഴടക്കി നടി നിവേദ തോമസ്. കിളിമഞ്ചാരോയുടെ മുകളിൽ ഇന്ത്യൻ പതാക പുതച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ അഭിമാന നിമിഷം ആരാധകരെ അറിയിച്ചത്. 'ഞാൻ അത് സാധ്യമാക്കി.' എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ചിത്രത്തിനു താഴെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് കമൻറുമായെത്തുന്നത്.

വടക്ക് കിഴക്കൻ ടാൻസാനിയയിൽ സ്ഥിതി ചെയ്യുന്ന നിഷ്‌ക്രിയ അഗ്നിപർവതമാണ് കിളിമഞ്ചാരോ. 'തിളങ്ങുന്ന മലനിര' എന്നാണ് കിളിമഞ്ചാരോ എന്ന വാക്കിന്റെ അർത്ഥം. 5,895 മീറ്റർ ഉയരമുള്ള ഉഹ്റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയർന്ന പ്രദേശം. 1889 ഒക്ടോബർ 6-ന് ഹാൻസ് മെയർ, ലുഡ്വിഗ് പുർട്ട്‌ഷെല്ലർ എന്നിവർ ചേർന്നാണ് ആദ്യമായി ഈ കൊടുമുടി കീഴടക്കിയത്.

English Summary : actress niveda thomas conquers mount kilimanjaro



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter