ACS Technology

News

യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ നിർബന്ധമാക്കി എയർ ഇന്ത്യ

Latest

 യു.എ.ഇയിൽനിന്ന് കേരളത്തിലേക്ക് വരുമ്പോൾ ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം നിർബന്ധമാക്കി എയർ ഇന്ത്യ. എയർ ഇന്ത്യ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇന്ത്യയിൽ ആഭ്യന്തര യാത്ര നടത്തുന്ന വാക്‌സിനെടുത്തവർക്ക് ആർ.ടി.പി.സി.ആർ. ഫലം ആവശ്യമില്ല.

ബന്ധുക്കളുടെ മരണത്തെത്തുടർന്ന് നാട്ടിലേക്ക് അടിയന്തരമായി യാത്ര ചെയ്യുന്നവർക്ക് ആർ.ടി.പി.സി.ആർ. ഫലം സമർപ്പിക്കുന്നത് ഒഴിവാക്കി നൽകണമെന്ന് അപേക്ഷിക്കാൻ എയർസുവിധയിൽ സൗകര്യമുണ്ട്. അതേസമയം ഫെബ്രുവരി 23 മുതൽ ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർ ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം എയർസുവിധ പോർട്ടലിൽ സമർപ്പിക്കണമെന്ന വ്യവസ്ഥയുണ്ട്. റിപ്പോർട്ടിന്റെ പ്രിന്റു ചെയ്ത പകർപ്പ് യാത്രയിൽ കൈവശം കരുതുകയും വേണം.

 

English Summary : air india about rtpcr result



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter