ACS Technology

News

ഞങ്ങൾ തമ്മിലുളള ഒടുവിലത്തെ തല്ല് ഒരു സിനിമയുടെ വിനോദമൂല്യത്തെക്കുറിച്ചായിരുന്നു; അനുഭവം പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

Trending

പുതിയതായി ഇറങ്ങുന്ന എല്ലാ സിനിമകളും കാണുകയും അതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് താനെന്ന് ഐശ്വര്യ ലക്ഷ്മി. സിനിമ കണ്ട് കഴിഞ്ഞ് അടുത്ത സുഹൃത്തുക്കളുമായാണ് മിക്കപ്പോഴും ചർച്ച ചെയ്യാറുള്ളതെന്നും ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ ലക്ഷ്മി പറയുന്നു.

'എന്റെ സൗഹൃദവലയങ്ങളിൽ സിനിമ ഇഷ്ടപ്പെടുന്ന ഒരുപാടാളുകളുണ്ട്. സിനിമയുടെ പേരിൽ ഞങ്ങൾക്കിടയിൽ പൊരിഞ്ഞ തല്ലുണ്ടാവാറുണ്ട്. ഒരു സിനിമയുടെ വിനോദമൂല്യത്തെക്കുറിച്ചായിരുന്നു ഒടുവിലത്തെ തല്ല്. എൺപതുകളിലും തൊണ്ണൂറുകളിലുമുണ്ടായിരുന്ന പോലത്തെ സിനിമകൾ ഇപ്പോൾ വരാത്തത് എന്താണെന്ന് ഞങ്ങൾ ഇടക്ക് ആലോചിക്കാറുണ്ട്. പ്രിയദർശൻ, ഫാസിൽ, സിബി മലയിൽ എന്നിവർ ചെയ്ത പടങ്ങളെല്ലാം ഞാൻ വീണ്ടും വീണ്ടും കാണുന്നവയാണ്,' ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

മണിച്ചിത്രത്താഴ് കാണുമ്പോൾ ഇപ്പോഴും പേടിക്കുകയും ചന്ദ്രലേഖ കാണുമ്പോൾ ഇപ്പോഴും ചിരിയടക്കാൻ പറ്റാതെയും വരുന്ന വ്യക്തിയാണ് താനെന്നും നടി പറയുന്നു. അങ്ങനത്തെ സിനിമകൾ വീണ്ടും വരണം. ഇല്ലെങ്കിൽ പ്രേക്ഷകർ വേറെ വഴിക്ക് പോവും. ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ ഒരുപാട് സാധ്യതകളുണ്ട്, ഐശ്വര്യ പറഞ്ഞു. വിവാഹത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമുള്ള തന്റെ കഴ്ചപ്പാടും നടി പങ്കുവെച്ചു. ഒരു പ്രായമായാൽ നായികമാർ കല്യാണം കഴിച്ചുപോകണമെന്നാണ് നാട്ടുനടപ്പെന്നും ഇപ്പോഴത്തെ കാലത്ത് അത് ബ്രേക്ക് ചെയ്യണമെന്നുമാണ് ഐശ്വര്യ പറയുന്നത്.

'സിനിമയിലെ നായികമാർക്കൊരു ഷെൽഫ് ലൈൻ ഉണ്ടെന്ന് പറയാറുണ്ട്. ഒരു സമയം കഴിഞ്ഞാൽ അവർ കല്ല്യാണം കഴിച്ച് പോകണമെന്നാണ് നാട്ടുനടപ്പ്. അത് ബ്രേക്ക് ചെയ്യേണ്ടതുണ്ട്. ഇപ്പോൾ ഒരുപാട് പേർ ആ ചിന്താഗതിയൊക്കെ തകർത്തിട്ടുണ്ട്. ആ മുന്നേത്തിന്റെ കൂടെ സഞ്ചരിക്കണം,' ഐശ്വര്യ പറയുന്നു. ഇപ്പോൾ സ്ത്രീകൾക്ക് ഈ മേഖലയിൽ നല്ല ബഹുമാനം ലഭിക്കുന്നുണ്ട്. ഒരുപാട് സിനിമ ചെയ്ത സംവിധായകർ പോലും തനിക്കെന്താണ് പറയാനുള്ളതെന്ന് ചോദിക്കാറുണ്ടെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.

English Summary : aishwarya lekshmi shared about her friends



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter