ACS Technology

News

ചർമ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ബദാം ഓയിൽ

Lifestyle

വിറ്റാമിൻ ഇയുടെ കലവറയായ ബദാം ചർമ്മ സംരക്ഷണത്തിന് മികച്ചതാണ്. അതുകൊണ്ടുതന്നെ, ആൻറി ഓക്‌സിഡൻറുകൾ ധാരാളമടങ്ങിയ ബദാം ഓയിൽ ചർമ്മത്തിൻറെയും തലമുടിയുടെയും ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്.

  • ബദാം ഓയിലിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചർമ്മത്തിൽ ചുളിവുകൾ വീഴാതിരിക്കാൻ സഹായിക്കും. ഇതിനായി മുഖത്ത് ബദാം ഓയിൽ പുരട്ടുന്നത് നല്ലതാണ്. ആഴ്ചയിൽ മൂന്ന് ദിവസം വരെയൊക്കെ ഇങ്ങനെ ചെയ്യുന്നത് ചർമ്മത്തിന് നല്ലതാണ്.
  • കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാനും ബദാം ഓയിൽ സഹായിക്കും. ഇതിനായി രാത്രി കിടക്കുന്നതിനു മുൻപു രണ്ടോ മൂന്നോ തുള്ളി ആൽമണ്ട് ഓയിൽ ഉപയോഗിച്ചു കണ്ണിനു ചുറ്റും മസാജ് ചെയ്യാം.
  • ബദാം ഓയിൽ, നാരങ്ങാ നീര്, തേൻ എന്നിവ സമം ചേർത്തു മുഖത്തു പുരട്ടാം. അര മണിക്കൂറിന് ശേഷം കഴുകിക്കളയാം. ആഴ്ചയിലൊരിക്കൽ ഇത് ചെയ്താൽ നിറം വർധിക്കും.
  • ബദാം ഓയിൽ സ്ഥിരമായി ഉപയോഗിക്കുന്നത് തലമുടിക്കു നീളവും കരുത്തും വർധിക്കാനും തിളക്കമേറാനും സഹായിക്കും. ഇതിനായി ആഴ്ചയിൽ ഒരിക്കൽ ആൽമണ്ട് ഓയിൽ ചൂടാക്കി തലയോട്ടിയിൽ മസാജ് ചെയ്യാം.

 

English Summary : almond oil for hair and skin



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter