ACS Technology

News

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ പുസ്തകം പ്രഖ്യാപിച്ച് അനീസ് സലിം 

Lifestyle

മൂന്ന് വർഷത്തിലധികമായ ഇടവേളക്ക് ശേഷം പുതിയ പുസ്തകം പ്രഖ്യാപിച്ച് മലയാളിയായ പ്രമുഖ ഇംഗ്ലീഷ് നോവലിസ്റ്റ് അനീസ് സലിം. 'ദ ഓഡ് ബുക്ക് ഓഫ് ബേബി നെയിംസ്' എന്ന് പേരിട്ട പുസ്തകം ഈ വർഷം പുറത്തിറങ്ങുമെന്ന് അനീസ് സലിം ഫേസ്ബുക്കിൽ കുറിച്ചു. പെൻഗ്വിൻ റാൻഡം ഹൗസ് ആണ് പുസ്തകം പുറത്തിറക്കുന്നത്. 2017 ൽ പ്രസിദ്ധീകരിച്ച 'ദ സ്മാൾ ടൗൺ സീ' ആണ് അനീസ് സലിം അവസാനമായി എഴുതിയ നോവൽ.

2014 ൽ പ്രസിദ്ധീകരിച്ച ' ദ ബ്ലൈൻഡ് ലേഡീസ് ഡിസന്റന്റ്‌സ് ' എന്ന പുസ്തകത്തിന് 2018 ലെ സാഹിത്യ അക്കാദമി അവാർഡ് അനീസ് സലീമിന് ലഭിച്ചിരുന്നു. അനീസ് സലിമിന്റെ ആറാമത്തെ കൃതിയാണ് 'ദ ഓഡ് ബുക്ക് ഓഫ് ബേബി നെയിംസ്'. വർക്കല സ്വദേശിയായ അനീസ് സലിം കൊച്ചിയിലെ പരസ്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റെ 'ദ സ്മാൾ ടൌൺ സീ' എന്ന നോവൽ ശ്യാമപ്രസാദ് സിനിമയാക്കുന്നുമുണ്ട്.

 

Out this year. To be published by Penguin Random House.

Posted by Anees Salim on Wednesday, 7 April 2021

English Summary : anees salim announces new book



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter