ACS Technology

News

പെറ്റമ്മ-പോറ്റമ്മ പക്ഷം; കേരളത്തിൽ കുട്ടികളുടെ അവകാശം എവിടെ!

Editors Pick

അനിൽകുമാർ പി.വൈ 

കേരളം പക്ഷം പിടിച്ച പെറ്റമ്മ-പോറ്റമ്മ പോരിനൊടുവിൽ പെറ്റമ നീതിക്കരികിലെത്തി. ഭരണ സംവിധാനത്തോട് പൊരുതുക മാത്രമല്ല സ്വന്തം പാർട്ടിയുടെ സംഘടിത അധിക്ഷേപവും സഹിച്ചുകൊണ്ടുള്ള അനുപമയുടെ പോരാട്ടം നമ്മുടെ കേരളത്തിലാണ്.

മാധ്യമങ്ങളുടെ ഇടപെടൽ അനുപമക്ക് ആശ്വാസമായി...

ഈ വിവാദത്തിൽ കുട്ടിയുടെ അവകാശം എന്തെന്നറിയാം.

പിറന്നുവീണ് നിമിഷങ്ങൾക്കുള്ളിൽ എഴുന്നേറ്റ് അമ്മയുടെ മുലപ്പാൽ കുടിക്കാനുള്ള കഴിവ് മിക്ക ജീവികളുടെ കുട്ടികൾക്കും പ്രകൃതി കനിഞ്ഞു നൽകിയിട്ടുണ്ട്.

എന്നാൽ അമ്മ എടുത്ത് മുലപ്പാൽ കൊടുത്താൽ മാത്രമേ മനുഷ്യക്കുഞ്ഞിന് ജീവൻ നിലനിർത്താൻ കഴിയൂ.ഇങ്ങിനെ നിസഹായതയോടെ ജനിച്ചുവീണ കുഞ്ഞിനെ അമ്മയുടെ ചൂടറിയിക്കാതെ,കേട്ടുകേൾവി പോലുമില്ലാത്തെവിധം, ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ഭരണ സംവിധാനം എന്ത് തറപ്പണിക്കും തയ്യാറായി എന്നതാണ്.

കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കാൻ ചുമതലപ്പെട്ട വ്യവസ്ഥാപിതമായ സ്ഥാപനങ്ങളുടെ പിൻബലത്തിൽ കാട്ടിക്കൂട്ടിയ കൂത്തിന് കുടപിടിക്കുന്ന കേരളമാണോ നമുക്ക് വേണ്ടത്.

കുട്ടികളുടെ അവകാശങ്ങൾ 

1989 നവംബർ 20നാണ് United Nations Convention on Rights of the Child-UNCRC ഉടമ്പടി ഒപ്പിട്ട് 1990 സെപ്റ്റംബർ രണ്ടിന് നിലവിൽ വന്നത്.ഇതിനു ചുവടുപിടിച്ചാണ്  ഇന്ത്യയിലും 1992 ഡിസംബർ 11ന് കുട്ടികളുടെ അവകാശ ഉടമ്പടി പ്രാബല്യത്തിൽ വന്നു.

പ്രധാനമായും അതിജീവനം[Survival], വികസനം[Development], സംരക്ഷണം[Protection],പങ്കാളിത്തം[Participation]എന്നീ നാല് വിഷയ മേഖലയാണ്. 0-18വയസുവരെയുള്ള കുട്ടികളുടെ അവകാശവുമായി ബന്ധപ്പെടുത്തി ചുമതലകളും ഉത്തരവാദിത്തിങ്ങളും[Roles and Responsibilities]നിർവഹിക്കാൻ,കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവിധ സ്ഥാപനങ്ങളിലൂടെ അധികാരം നൽകിയിട്ടുള്ളത് ഈ നാല് വിഷയ മേഖലയുമായി ബന്ധപ്പെട്ടാണ്.

ഇവിടെ കുഞ്ഞിനും അമ്മക്കും- കുടുംബം,സമൂഹം, സർക്കാർ സംവിധാനം എന്നിവ പരസ്പരപൂരകമായി പ്രവർത്തിക്കുന്നു. കുഞ്ഞ് ശൈശവാവസ്ഥയിൽ സംവദിക്കുന്നത് കരച്ചിലിലൂടെയാണ്.മൂത്രമൊഴിക്കണമെന്ന് തോന്നുമ്പോൾ,വിശക്കുമ്പോൾ, അമ്മയുടെ ശബ്ദം കേൾക്കാതിരുന്നാൽ എല്ലാത്തിനും വ്യത്യസ്ത രീതിയിൽ കുഞ്ഞ് കരയും.

ഭരണഘടന ആർട്ടിക്കിൾ 15(03)വനിതക്കും കുട്ടിക്കും പ്രത്യേക പരിരക്ഷ ഉറപ്പ് നൽകുന്നു. ഇത് ഉറപ്പാക്കുന്നതിനാണ് ശിശുക്ഷേമ സമിതി,Juvenile Justice Act പ്രകാരം(JJAct 2000)ജില്ലകളിൽ ശിശു ക്ഷേമ കമ്മിറ്റികൾ, ബാലവകാശ കമ്മീഷൻ ഇങ്ങിനെ നിരവധി സംവിധാനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നമ്മുടെ നികുതിപ്പണം നൽകി ചുമതലപ്പെടുത്തിയിട്ടുള്ളത്.

ഈ അവകാശങ്ങൾ ബോധ്യപ്പെടുത്താനും സ്ഥാപിച്ചെടുക്കാനുംവേണ്ടിയായിരുന്നു അനുപമക്കൊപ്പം എണ്ണത്തിൽ കുറവായ കെ.കെ.രമ, പി.ഇ.ഉഷ, മിനി മോഹൻ,മാഗ്ലിൻ, ശ്രീജ നെയ്യാറ്റിൻകര, ജ്യോതി വിജയകുമാർ (എനിക്കറിയുന്നവർ) എന്നിങ്ങനെ 20ഓളം പേരുടെ ഇടപെടൽ ഒരു പരിധിവരെ വിജയം കാണുന്നത്.

ചതി,തട്ടിപ്പ്,ബാലപ്രയോഗം,പ്രലോഭനം എന്നിവയിലൂടെ കുട്ടികളെ രാജ്യത്തിനകത്തോ പുറത്തേക്കോ ചൂഷണത്തിനായി കൈകാമാറ്റം ചെയ്യുന്നത് Child Trafficking.... പരിധിയിൽപ്പെടുന്നതാണ്

അടിവര :

ശിശു ക്ഷേമ സമിതിക്കു മുന്നിൽ കോരിച്ചൊരിയുന്ന മഴയത്തും ചോരാത്ത കരുത്തുമായാണ് ഈ അനീതിയെ നേരിട്ടത്.
അപ്പോഴും കൗശലവും കുതന്ത്രവും കൈമുതലുള്ളവർ, കേവലം ഒരു സർക്കാർ ഓർഡറിലൂടെ മരവിപ്പിക്കാവുന്ന കിള്ളിപ്പാലം സബ്രജിസ്ട്രാർ ഓഫീസിലെ പ്രമാണത്തെക്കുറിച്ചായിരുന്നു വല്ലാത്ത വ്യാകുലത.

ഫോട്ടോ:
അജി എസ്.
അനിൽ രാമൻ

English Summary : anilkumar p y about the rights of children in keralaRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter