ACS Technology

News

ആര്യയ്ക്കും സയ്യേഷയ്ക്കും കുഞ്ഞ് പിറന്നു; സന്തോഷവാർത്ത പങ്കുവച്ച് വിശാൽ

Entertainment

തെന്നിന്ത്യൻ താരദമ്പതികളായ ആര്യയ്ക്കും സയ്യേഷയ്ക്കും പെൺകുഞ്ഞ് പിറന്നു. ആര്യയുടെ അടുത്ത സുഹൃത്തും നടനുമായ വിശാലാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

'ഈ വാർത്ത പുറത്തുവിടുന്നതിൽ വളരെ വളരെ സന്തോഷം. അമ്മാവൻ ആയതിൽ സന്തോഷം. എന്റെ സഹോദരൻ ജാമിയ്ക്കും സയേഷയ്ക്കും പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു. പറഞ്ഞറിയിക്കാൻ ആകാത്ത സന്തോഷത്തിലാണ് ഷൂട്ടിനിടയിൽ. അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു- വിശാൽ ട്വീറ്റ് ചെയ്തു.

2019 ലാണ് ആര്യയും സയേഷയും വിവാഹിതരായത്. സന്തോഷ് സംവിധാനം ചെയ്ത ഗജിനികാന്ത് എന്ന ചിത്രത്തിൽ വച്ച് ഇരുവരും പരിചയപ്പെടുകയും പിന്നീട് വിവാഹിതരാകുകയുമായിരുന്നു.

English Summary : arya and sayyesha blessed with baby



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter