ACS Technology

News

കൊണ്ടോട്ടി ബലാത്സംഗ ശ്രമം; പതിനഞ്ചുകാരൻ കസ്റ്റഡിയിൽ, കുറ്റം സമ്മതിച്ച് പ്രതി

Latest

മലപ്പുറം കൊണ്ടോട്ടിയിൽ 22കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പതിനഞ്ചുകാരൻ പിടിയിൽ. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വെളുത്ത് തടിച്ച്, മീശയും താടിയും ഇല്ലാത്ത ആളാണ് പ്രതിയെന്നും കണ്ടാൽ തിരിച്ചറിയാനാകുമെന്ന് പെൺകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പീഡനശ്രമം ചെറുത്തപ്പോൾ പ്രതി കല്ലുകൊണ്ട് ഇടിച്ചു പരുക്കേൽപ്പിച്ചു. യുവാവിന്റെ പിടിയിൽനിന്നു കുതറിയോടിയ വിദ്യാർഥിനി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി അഭയം തേടുകയായിരുന്നു.

പെൺകുട്ടി ചികിത്സയ്ക്കുശേഷം ആശുപത്രിവിട്ടു. ബലാത്സംഗത്തിനും വധശ്രമത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ സംഭവമറിഞ്ഞു നാട്ടുകാരും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല.

English Summary : Kondotty Rape Attempt Case: Accused Under Custody



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter