
അവൽ ചമ്മന്തിപ്പൊടി, ഒത്തിരി കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്ന ഒന്നാണിത്.
ചേരുവകൾ
അവൽ - ഒരു കപ്പ്
വറ്റൽ മുളക് - 10 എണ്ണം
ഇഞ്ചി - 2 സ്പൂൺ
തേങ്ങ - 4 സ്പൂൺ
പുളി - ഒരു ചെറിയ കഷ്ണം
ജീരകം - ഒരു സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കായപ്പൊടി - അര സ്പൂൺ
കറിവേപ്പില - 3 തണ്ട്
തയാറാക്കുന്ന വിധം
ഒരു ചീന ചട്ടിയിൽ അവൽ നന്നായി വറത്തു മാറ്റി വയ്ക്കുക. ചീന ചട്ടി ചൂടാകുമ്പോൾ, തേങ്ങ, ഇഞ്ചി, പുളി, വറ്റൽമുളക്, ജീരകം, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വറത്തു എടുക്കുക.
എല്ലാം നന്നായി വറത്തു കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്കു മാറ്റി, അവൽ കൂടെ ചേർത്തു ആവശ്യത്തിന് ഉപ്പും കായപ്പൊടിയും ചേർത്ത് നന്നായി വറുത്ത് എടുക്കാം. വളരെ രുചികരമായ ഒരു ചമ്മന്തിപ്പൊടിയാണ് ഇത്, കുറെ നാൾ സൂക്ഷിച്ചു വയ്ക്കാനും സാധിക്കും.
ദോശ, ഇഡ്ഡലി, ചോറ്, കഞ്ഞി എന്നിവയ്ക്കൊപ്പം വളരെ നല്ലൊരു കൂട്ടാണ് ഈ ചമ്മന്തിപ്പൊടി. (കടപ്പാട്; ആഷ)
English Summary : aval chammanthi podi recipe
Tags : aval chammanthi podi recipe