
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ സംവിധാനത്തിനൊപ്പം 'ബറോസ്' എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹൻലാൽ തന്നയാണ്. ഒരു ഫാന്റസി ലോകത്ത് നടക്കുന്ന കഥയിൽ വാസ്കോഡ ഗാമയുടെ നിധി കാക്കുന്ന ഭൂതമായാണ് മോഹൻലാൽ എത്തുന്നത്.
ത്രീ ഡിയിൽ ഒരുങ്ങുന്ന സിനിമയുടെ ഏതാനും ചില ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ഗ്രാവിറ്റി ഇല്യൂഷൻ സെറ്റിലെ ചിത്രങ്ങളാണിത്. നവോദയയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ 'നവോദയ സ്റ്റുഡിയോസിലൂടെയാണ്' ചിത്രങ്ങൾ പുറത്ത് വന്നത്. ക്യാമറ ഒരു സ്ഥലത്ത് തന്നെ വെച്ച് സെറ്റിലെ എല്ലാ വസ്തുകളും മാറുന്ന രീതിയാണ് ഗ്രാവിറ്റി ഇല്യൂഷൻ.
ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ 'ആലിപ്പഴം പെറുക്കാം' എന്ന ഗാനവും ചിത്രത്തിലെ ചില രംഗങ്ങളും ഇത്തരത്തിൽ ഗ്രാവിറ്റി ഇല്യൂഷൻ സാങ്കേതിക വിദ്യയുടെ സഹായത്തിൽ ഷൂട്ട് ചെയ്തതാണ്.
സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രഹണം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
ജിജോ പൊന്നുസാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ടൊവിനോ ചിത്രം മിന്നൽ മുരളിയിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധയനായ ഗുരു സോമസുന്ദരം ബറോസിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
English Summary : barroz movie location photos viral