ACS Technology

News

സൗഹൃദത്തിന്റെ രാവുകൾ; കൂട്ടുകാരികൾക്കൊപ്പം നൃത്തം ചെയ്ത് ഭാവന

Trending

ഭാവന പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സയനോരക്കും രമ്യ നമ്പീശനും ശിൽപ ബാലനും മൃദുല മുരളിക്കൊപ്പവും ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ഭാവന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

വെറും മുപ്പത് സെക്കന്റ് മാത്രമുള്ള വീഡിയോയിൽ കഹി ആഗ് ലഗേ എന്ന പ്രശസ്ത ബോളിവുഡ് ഗാനത്തിനാണ് ഇവർ ചുവടുവെക്കുന്നത്.

#OurKindaNigth എന്ന ഹാഷ്ടാഗിനൊപ്പമാണ് അഞ്ച് പേരും വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഷഫ്ന നസീമിനെ മിസ് ചെയ്യുന്നുവെന്നും ഇവരെല്ലാം ക്യാപ്ഷനിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്. ഷഫ്ന പതിവുപോലെ ഷൂട്ടിലാണെന്നാണ് മൃദുല പറഞ്ഞിരിക്കുന്നത്.

നിരവധി പേരാണ് ഇതിനോടകം തന്നെ വീഡിയോ ഷെയർ ചെയ്തും ചുവടുകൾ അനുകരിച്ചുള്ള പുതിയ വീഡിയോകൾ അനുകരിച്ചും എത്തിയിട്ടുള്ളത്. ഏറ്റവും പ്രിയപ്പട്ട സുഹൃത്തുക്കൾക്കൊപ്പം കൂടിയാൽ തങ്ങളും ഇങ്ങനെയാണെന്ന് പറഞ്ഞുകൊണ്ടാണ് പലരും വീഡിയോ പങ്കുവെക്കുന്നത്. വീഡയോ കാണുമ്പോൾ എന്തുകൊണ്ടോ ഒരു പ്രത്യേക സന്തോഷം തോന്നുന്നുവെന്നും നിരവധി പേർ പറയുന്നുണ്ട്. ഡാൻസിന്റെ ചുവടുകൾക്കൊപ്പം സ്ത്രീ സൗഹൃദങ്ങളുടെ മനോഹാരിത കൂടിയാണ് ഈ വീഡിയോയിലുള്ളതെന്നാണ് മറ്റു ചില കമന്റുകളിൽ പറയുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhavana Menon

English Summary : bhavana dance with friends video viral sayanora and ramya nambeesan



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter