ACS Technology

News

'ദളിതന്റെ കൊലപാതകി നമ്പൂരി ആയെങ്കിൽ 'എന്ന വിധത്തിൽ ഉള്ള ആശാചിന്ത വച്ചാണോ സിനിമ പിടിക്കേണ്ടത്?; 'പുഴു ' ചർച്ച ഇപ്പോഴും ഇഴയുന്നു: സി ആർ പരമേശ്വരൻ

Social Media

മമ്മൂട്ടി-പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത പുഴു സിനിമയ്ക്കെതിരെ വിമർശനവുമായി സി ആർ പരമേശ്വരൻ. കഴിഞ്ഞ 60 കൊല്ലത്തെ ചരിത്രത്തിൽ  കേരളത്തിൽ ദുരഭിമാനക്കൊല നടത്തിയ എത്ര ബ്രാഹ്‌മണർ ഉണ്ടായിരുന്നു ? എന്നാണ് അദ്ദേഹം ചോദിക്കുന്നു. 

'ബാല്യം മുതൽ പത്രം കരണ്ട് തിന്ന് പോരുന്ന എനിക്ക്  മറ്റു  വിധത്തിൽ ഉള്ള ഒരു ബ്രാഹ്‌മണ കൊലപാതകിയെ പോലും ഓർമ്മയില്ല.ആരെങ്കിലും ഗവേഷണം ചെയ്ത് ഞാൻ പറഞ്ഞത് തെറ്റെന്നു സ്ഥാപിച്ചാൽ ബ്രാഹ്‌മണരുടെ വക്കാലത്തൊന്നുമില്ലാത്ത എനിക്കെന്തു വിരോധം?വസ്തുനിഷ്ഠമായ ചോദ്യത്തിന് പൊളിറ്റിക്കൽ കറക്ട്നെസ്സ് കൊണ്ട് ഉത്തരം പറയുന്നവരെ എനിക്ക് പുച്ഛമാണ് .കേരളത്തിൽ അത്തരക്കാർ ഇരട്ടത്താപ്പുകാരായ fraud കളാണെന്നു വസ്തുനിഷ്ഠതയെ ദൈവമായി കാണുന്ന, ആ അളവിൽ മാർക്സിസ്റ്റ് ആയ,ഞാൻ കരുതുന്നു.'

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

'പുഴു ' ചർച്ച ഇപ്പോഴും ഇഴയുന്നു...
                    
ഒട്ടേറെ പേർ  സിനിമ കാണാതെ അഭിപ്രായം പറഞ്ഞത് അക്ഷന്തവ്യമായ അപരാധമാണെന്ന് പറയുന്നു.
ഞാൻ ഒരു cataract സർജറി കഴിഞ്ഞിരിക്കുകയാണ് എന്നതിനാൽ  post ഇടും മുൻപ് സിനിമ കാണാനൊത്തില്ല. Post ആയി തയ്യാറാക്കിയതായിരുന്നില്ല .ഇന്നലെ ഞാൻ ഒരു സുഹൃത്തിന്റെ പോസ്റ്റിൽ ഇട്ട കമന്റ് എന്റെ വാളിലും എടുത്തിട്ടു  എന്നേ ഉള്ളു. അതിൽ ഞാൻ ചിത്രത്തിന്റെ കലാംശത്തെ കുറിച്ചോ സാങ്കേതിക കാര്യങ്ങളെ കുറിച്ചോ അഭിപ്രായം ഒന്നും പറഞ്ഞിരുന്നില്ല. പ്രമേയത്തെ കുറിച്ചാണ് പറഞ്ഞത്.ഈ ചിത്രത്തിന്റെ പ്രമേയം ആകട്ടെ സിനിമ കണ്ട കൂട്ടുകാർ ബോറടിക്കും വിധം എനിക്ക് പറഞ്ഞു തന്നിരുന്നു.
 
ഒട്ടേറെ പേർ പറഞ്ഞത് കൊണ്ടും  കണ്ണുവിശ്രമത്തിന്റെ അവസാന ദിവസങ്ങളിൽ ആയതു കൊണ്ടും ഞാൻ മിനിഞ്ഞാന്ന് രാത്രി മിനക്കെട്ടിരുന്ന് സിനിമ കണ്ടു .പ്രമേയത്തെ ആസ്പദമാക്കി തയ്യാറാക്കിയ  എന്റെ പോസ്റ്റിൽ എനിക്ക് എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ട് എന്ന് തോന്നുന്നില്ല .'കഴിഞ്ഞ 60 കൊല്ലത്തെ ചരിത്രത്തിൽ  കേരളത്തിൽ ദുരഭിമാനക്കൊല നടത്തിയ എത്ര ബ്രാഹ്‌മണർ ഉണ്ടായിരുന്നു ?'എന്നതായിരുന്നു എന്റെ മൂർത്തമായ ചോദ്യം . ബാല്യം മുതൽ പത്രം കരണ്ട് തിന്ന് പോരുന്ന എനിക്ക്  മറ്റു  വിധത്തിൽ ഉള്ള ഒരു ബ്രാഹ്‌മണ കൊലപാതകിയെ പോലും ഓർമ്മയില്ല.ആരെങ്കിലും ഗവേഷണം ചെയ്ത് ഞാൻ പറഞ്ഞത് തെറ്റെന്നു സ്ഥാപിച്ചാൽ ബ്രാഹ്‌മണരുടെ വക്കാലത്തൊന്നുമില്ലാത്ത എനിക്കെന്തു വിരോധം?വസ്തുനിഷ്ഠമായ ചോദ്യത്തിന് പൊളിറ്റിക്കൽ കറക്ട്‌നെസ്സ് കൊണ്ട് ഉത്തരം പറയുന്നവരെ എനിക്ക് പുച്ഛമാണ് .കേരളത്തിൽ അത്തരക്കാർ ഇരട്ടത്താപ്പുകാരായ fraud കളാണെന്നു വസ്തുനിഷ്ഠതയെ ദൈവമായി കാണുന്ന, ആ അളവിൽ മാർക്‌സിസ്റ്റ് ആയ,ഞാൻ കരുതുന്നു.

ഏതു സമുദായത്തിലും കുട്ടനെ പോലെ ഒരു paranoiac ഉണ്ടാകാം. പക്ഷെ ഓരോ സമുദായത്തിനുമുള്ള സ്‌പെസിഫിക് traits കലാകാരൻ മനസ്സിലാക്കണം .അങ്ങനെ മനസ്സിലാക്കിയത് കൊണ്ടാണ് മലയാളത്തിൽ ബഷീറും വിജയനും വി,കെ.എന്നും ഒക്കെ ഉണ്ടായത് .അത്തരത്തിലുള്ള സൂക്ഷ്മമായ ഒബ്‌സെർവഷൻ ഈ ചിത്രത്തിന്റെ സ്രഷ്ടാക്കൾ നമ്പൂതിരി സമുദായത്തെ പറ്റിയോ സവർണ്ണ സമുദായങ്ങളെ പറ്റിയോ നടത്തിയിട്ടില്ല.
നമ്പൂതിരി സമുദായം ആധുനികതയിലേക്ക് വന്നത് മറ്റു സവർണ്ണ സമുദായങ്ങളെ അപേക്ഷിച്ച് ഒച്ചപ്പാടില്ലാതെയാണ് .അവർ മിശ്ര വിവാഹം പോലുള്ള കാര്യങ്ങൾ  ഉപാഘാതങ്ങൾ ആയി ഏറ്റു വാങ്ങിയിട്ടുണ്ടെങ്കിലും    മറ്റുള്ളവരെക്കാൾ ഉദാസീനത പോലെ തോന്നിപ്പിക്കുന്ന നിസ്സംഗതയോടെ ആണ് അതു കൈകാര്യം ചെയ്ത് കണ്ടിട്ടുള്ളത് .തീർച്ചയായും അവരിൽ ദുഷ്ടന്മാർ, സ്വാർത്ഥന്മാർ ഒക്കെ ഉണ്ട്.പക്ഷെ,'അവരുടെ ദുഷ്ടത ഇങ്ങനെയല്ല.'
ദളിത വിരോധിയായ ഒരു paranoiac നെ,കുറ്റകൃത്യ ചരിത്രം സമൃദ്ധമായ മറ്റു ഹിന്ദു-കൃസ്ത്യൻ-മുസ്ലിം -കമ്മ്യൂണിസ്റ്റ് സവർണ്ണരിൽ നിന്ന്  ആണ് എടുത്തിരുന്നതെങ്കിൽ ചിത്രം കൂടുതൽ പ്രാമാണികം ആകുമായിരുന്നു. തിനു പകരം ക്രിമിനൽ സാന്നിധ്യം വളരെ വളരെ കുറവായ ഒരു സമൂഹത്തിൽ നിന്ന് എടുത്തത് നിഷ്‌ക്കളങ്കമായി ഞാൻ കണക്കാക്കുന്നില്ല.
അത് കൊണ്ട് എന്തുണ്ടായി ?ചിത്രം പലയിടത്തും authentic  അല്ലാതായി. ചിലയിടത്തു മെലോഡ്രാമ,ചിലയിടത്തു വല്ലാത്ത ദയനീയത. സംവിധായികയുടെ ആദ്യസംരംഭം എന്ന നിലയിൽ പക്ഷെ ക്ഷന്തവ്യം.
                     
മുസ്ലിം വിരോധം എന്നൊന്നും പറഞ്ഞു teaseചെയ്യല്ലേ. സങ്കടപ്പെടുത്തല്ലേ. പ്രായമെത്രയായെന്നോ?ആരുടെയും മധ്യസ്ഥത ഇല്ലാതെ തന്നെ നമ്മുടെ ജീവിതത്തിൽ ഒക്കെ എല്ലാ ജാതി മതസ്ഥരും ഇഴുകി ചേർന്നിട്ടുണ്ട്.ഇതൊക്കെ പറയാൻ മതജാതിവെറി ബാധിക്കാത്ത അവരുടെയൊക്കെ അനുവാദവുമുണ്ട് 
ഒരു ജനറൽ നോളജ് question ന് ഉത്തരമെന്ന നിലക്കെങ്കിലും പറഞ്ഞു കൂടെ,കഴിഞ്ഞ 60 കൊല്ലത്തിൽ എത്ര ബ്രാഹ്‌മണദുരഭിമാന കൊലപാതകികൾ ഉണ്ടായിട്ടുണ്ട് എന്ന്? നമ്മുടെ ഇസ്ലാമോ -left പൊളിറ്റിക്കൽ correctness ചിന്തകൾക്കൊത്തു പോകുന്ന വിധത്തിൽ 'ദളിതന്റെ കൊലപാതകി നമ്പൂരി ആയെങ്കിൽ 'എന്ന വിധത്തിൽ ഉള്ള ആശാചിന്ത വച്ചാണോ സിനിമ പിടിക്കേണ്ടത്?പിന്നല്ല, കിഴക്കമ്പലത്ത്  ദീപുവിനെ ഈയിടെ തല്ലിക്കൊന്നതും അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്നതും ഭട്ടതിരിമാരാണ്!
കേരളത്തിൽ ബ്രാഹ്‌മണർക്ക് കൊല്ലേണ്ടതില്ലാത്ത വിധം privilege ഉണ്ടെന്ന് ഒക്കെ പറയുന്നത് എന്തൊരു ബാലിശമാണ്. ഇതിനുത്തരം പത്തിരുപത്തഞ്ചു കൊല്ലം മുൻപ് സി. പി. എമ്മിൽ പുത്തനച്ചിയായി വന്ന കാലത്ത് സാറാജോസഫിന് ഞാൻ കൊടുത്തിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല.
പിന്നെ ബ്രാഹ്‌മണിസം എന്ന വാക്ക്. മൂർത്തമായ ഉത്തരം പറയാൻ ഇല്ലാതാവുമ്പോൾ ഉപയോഗിച്ച് ഉപയോഗിച്ച് എല്ലാ കാട്ടുകള്ളന്മാരും ചേർന്ന് അതിനെ ഒരു ഓഞ്ഞ വാക്കാക്കിയിരിക്കുന്നു.
Privilege ഉള്ള സ്ഥലത്തും കാലത്തും power dynamics അനുസരിച്ച് ബ്രാഹ്‌മണരും കൊന്നിട്ടുണ്ടാകാം എന്ന് ഞാൻ സൂചിപ്പിക്കുന്നുണ്ടല്ലോ.അവർ തീർച്ചയായും ക്വട്ടേഷൻ കൊലയെങ്കിലും നടത്തിക്കാണും.കേരളത്തിൽ ഫ്യൂഡൽ ഘട്ടത്തിൽ, ഇപ്പോഴും വടക്കേ ഇന്ത്യയിൽ. ഇന്ന് കേരളത്തിൽ privilege മറ്റാർക്കെങ്കിലും ആണ്. അവരെയാണ് ഇപ്പോൾ കഥാപാത്രം ആക്കേണ്ടത്. 1930 ലെ കഥയാണെങ്കിൽ ബ്രാഹ്‌മണനെ തന്നെ വില്ലനാക്കണം.
ഇതെല്ലാം ബ്രാഹ്‌മണന് വേണ്ടിയുള്ള വാദഗതികൾ അല്ല, ഇന്ന് മേൽക്കയ്യുള്ള സാംസ്‌കാരികഇരട്ടത്താപ്പുകൾക്കെതിരെയുള്ള, പ്രബലനുണകൾക്കെതിരെയുള്ള വാദഗതികൾ ആണ് എന്ന് നിങ്ങൾക്കും അറിയാം.

English Summary : c r parameshwaran s fb post about puzhu movie part2Related News

Other News


Trending

View all

LATEST STORIES FROM Kerala Voter