ACS Technology

News

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി കോടതി

Latest

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കോടതി കൂടുതൽ സമയം തേടി. കേസ് പരിഗണിക്കുന്ന സ്‌പെഷ്യൽ ജഡ്ജി ഹണി എം വർഗീസാണ് സുപ്രീംകോടതിയിൽ കത്ത് നൽകിയത്. 2021 ഓഗസ്റ്റിൽ നടപടികൾ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുന്നത്. കൊവിഡ് മൂലം നടപടികൾ തടസപ്പെട്ടെന്നും കൂടുതൽ സമയം വേണമെന്നും വിചാരണ കോടതി കത്തിൽ പറയുന്നു.

കൊവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് മേയിൽ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തിൽ നടന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയത്. കേസിൽ മുന്നൂറിലധികം സാക്ഷികളാണ് ഉള്ളത്. കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയിൽ നടി ആക്രമണത്തിനിരയായത്.

 

English Summary : case of assault on actress the court sought more time to complete the trial



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter