ACS Technology

News

ആര്യ രാജേന്ദ്രനെതിരായ പരാമർശം; കെ മുരളീധരനെതിരെ കേസെടുത്തു 

Latest

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരായ പരാമർശത്തിൽ കെ മുരളീധരൻ എം പിക്കെതിരെ കേസെടുത്തു. ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുള്ള പരമർശം നടത്തിയതിന് മ്യൂസിയം പൊലീസാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 

നികുതിവെട്ടിപ്പിൽ പ്രതിഷേധിച്ച് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കോൺഗ്രസ്  നടത്തിയ പ്രതിഷേധത്തിനിടെയാണ് കെ മുരളീധരൻ എംപി മേയർക്കെതിരെ പരാമർശം നടത്തിയത്. ആര്യ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകൾ ആണെന്നായിരുന്നു മുരളീധരൻറെ ആക്ഷേപം. 
പിന്നാലെ ആര്യ രാജേന്ദ്രൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

English Summary : A case has been registered against K Muraleedharan on the complaint of Arya Rajendran



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter