ACS Technology

News

രാജ്യത്ത് നിർമാണം ആരംഭിക്കൂ, നികുതി ഇളവ് പിന്നീട്; ടെസ്ലയോട് കേന്ദ്രം

Business

ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതിന് നികുതിയിളവ് ആവശ്യമാണെങ്കിൽ രാജ്യത്ത് അസംബ്ലിങ് തുടങ്ങാൻ ടെസ്ലയോട് കേന്ദ്രം. വൈദ്യുത കാർ ഇറക്കുമതിചെയ്ത് വിൽക്കാനുള്ള ടെസ്ലയുടെ ശ്രമത്തിനാണ് ഇതിലൂടെ തിരിച്ചടി കിട്ടുന്നത്. പൂർണമായി ഇറക്കുമതിചെയ്ത കാറുകൾക്ക് നികുതിയിളവ് നൽകാനാവില്ലെന്ന് കേന്ദ്ര ഘനവ്യവസായമന്ത്രാലയമാണ് അറിയിച്ചിരിക്കുന്നത്.

'രണ്ടോ മൂന്നോ വർഷത്തിനുശേഷം നിക്ഷേപം നടത്തുന്നത് പരിഗണിക്കാമെന്ന ഉറപ്പിൽ ഇറക്കുമതിത്തീരുവ കുറച്ചുകൊടുക്കാനാവില്ല കാരണം ഏതാനുംവർഷങ്ങളായി തുടർന്നുവരുന്ന രാജ്യത്തിന്റെ നയങ്ങൾക്കെതിരാകും ഇത്. നിലവിൽ ഇവിടെ ഉത്പാദനം തുടങ്ങിയവരോടുകാണിക്കുന്ന അനീതിയുമാണ്. വിദേശത്തുനിർമിച്ച കിറ്റുകൾ ഇറക്കുമതിചെയ്ത് ഇവിടെ അസംബ്ലിങ് തുടങ്ങിയാൽ നികുതിയിളവ് നേടാം.' ഒരു കമ്പനിക്കുമാത്രമായി ഇറക്കുമതിത്തീരുവ കുറച്ചുനൽകാൻ കഴിയില്ലെന്നാണ് ഘനവ്യവസായമന്ത്രാലയത്തിന്റെ നിലപാടെന്നാണ് വിവരം. 

ഇന്ത്യയിൽ പ്രവേശനം ഉറപ്പാക്കുന്നതിന് മുന്നോടിയായി ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ഇലോൺ മസ്‌ക് കേന്ദ്ര സർക്കാരിനോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് 60 മുതൽ 100 ശതമാനം വരെയാണ് നികുതി ഈടാക്കുന്നത്.

English Summary : centre tells tesla to start production in india before any tax concessions can be considered



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter