ACS Technology

News

ഊണിനൊപ്പം സ്പെഷ്യൽ ചിക്കൻ തോരൻ

Lifestyle

ചോറിനൊപ്പം അൽപം ചിക്കൻ തോരൻ തയാറാക്കി നോക്കാം

ചേരുവകൾ 
ചിക്കൻ - 250 ഗ്രാം 
തേങ്ങചിരകിയത് - 1കപ്പ്‌ 
ചെറിയ ഉള്ളി -12 എണ്ണം 
പച്ചമുളക് - 3-4 എണ്ണം 
ഇഞ്ചി - ചെറിയ കഷ്ണം 
കറിവേപ്പില - 3-4 തണ്ട് 
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ 
കാശ്മീരി മുളകുപൊടി - കാൽ ടീസ്പൂൺ 
മല്ലിപൊടി - അരടീസ്പൂൺ 
ഗരംമസാലപ്പൊടി - 1 ടീസ്പൂൺ 
കുരുമുളകുപൊടി - 2 ടീസ്പൂൺ 
കടുക്‌ - 1 ടീസ്പൂൺ 
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ 
ഉപ്പ് 

തയാറാക്കുന്ന വിധം 
ചിക്കൻ  ഉപ്പും മഞ്ഞളും കാശ്മീരിമുളകുപൊടിയും ഗരം മസാല പൊടിയും ചേർത്ത് ഒരു അര മണിക്കൂർ പുരട്ടി വയ്ക്കണം. അര മണിക്കൂർ പുരട്ടി വെച്ച ചിക്കൻ കുറച്ചു വെള്ളത്തിൽ വേവിച്ചെടുക്കണം. തണുത്തതിനുശേഷം ഒന്ന് പിച്ചി എടുക്കണം
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിൽ കടുക് പൊട്ടിക്കുക. ശേഷം വറ്റൽ മുളക് കറിവേപ്പില ചെറിയ ഉള്ളി പച്ചമുളക് എന്നിവ ചേർത്ത് നന്നായി ഒന്ന് ഇളക്കണം. ഉപ്പ് ചേർത്ത് കൊടുക്കാം. ഇനി ബാക്കിയുള്ള ഗരം മസാലപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർക്കാം. ഇതിന്റെ ഒരു പച്ചമണം മാറിയതിനുശേഷം തേങ്ങ ചേർത്ത് ഇളക്കി യോജിപ്പിക്കുക. 

English Summary : chicken thoran recipe



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter