ACS Technology

News

വൈകുന്നേരം രുചികരമായ ചിക്കൻ വട

Lifestyle

വൈകുന്നേരത്തെ ചായക്കൊപ്പം ചിക്കൻ വട തയാറാക്കാം

ചേരുവകൾ
ചിക്കൻ- കാൽ കിലോ
കടലപ്പരിപ്പ്- 50 ഗ്രാം
ചെറുപയർ പരിപ്പ്- 50 ഗ്രാം
സവാള- ഒന്ന്
ഗരം മസാല- ഒന്നര സ്പൂൺ
മഞ്ഞൾപ്പൊടി- അര സ്പൂൺ
പെരുംജീരകം- ഒരു സ്പൂൺ
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- രണ്ടര സ്പൂൺ
ഉണക്കമുളക്- അഞ്ചെണ്ണം
പച്ചമുളക്- മൂന്നെണ്ണം
കറിവേപ്പില, മല്ലിയില ആവശ്യത്തിന്

തയാറാക്കുന്ന വിധം
കടലപ്പരിപ്പും ചെറുപയർ പരിപ്പും രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ഉണക്കമുളകും അതിനൊപ്പം കുതിർത്തു വയ്ക്കുക. ഇവ വെളളം കളഞ്ഞ് മാറ്റി വയ്ക്കണം. ചിക്കൻ മഞ്ഞൾപ്പൊടി ഇട്ട് മിക്സിയിൽ അരച്ചെടുക്കുക. ഇതിനൊപ്പം കുതിർത്ത പരിപ്പുകളും ഇട്ട് അരയ്ക്കാം. ഈ പേസ്റ്റിലേക്ക് ഉണക്കമുളക്, ബാക്കി പൊടികൾ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളകും സവാളയും അരിഞ്ഞത് എന്നവ ചേർക്കാം. പാകത്തിന് ഉപ്പും ചേർത്ത് പരിപ്പു വടയുടെ ആകൃതിയിൽ എണ്ണയിൽ പൊരിച്ചെടുക്കുക. 

English Summary : chicken vada recipe



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter