ACS Technology

News

മദ്യ ബോട്ടിലിൽ തല കുരുങ്ങി മൂർഖൻ; രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ 

Latest

അലക്ഷ്യമായി വലിച്ചെറിഞ്ഞ മദ്യബോട്ടിലിൽ ഒരു മൂർഖന്റെ തല കുരുങ്ങിയതും രക്ഷാപ്രവർത്തനത്തിന്റെ വീഡിയോയുമാണ് ഇപ്പോൾ വൈറലാകുന്നത്. ഒഡീഷയിലെ പുരിയിലാണ് സംഭവം. മദ്യബോട്ടിലിൽ തല കുരുങ്ങിയ മൂർഖൻ തല പുറത്തെടുക്കാൻ കഴിയാത്ത നിലയിലായിരുന്നു. മധിപൂർ ഗ്രാമത്തിലെ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ അവരാണ് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചത്. 

തലമുഴുവൻ ബോട്ടിലിൽ കുരുങ്ങിയതിനാൽ പുറത്തേക്ക് വലിച്ചെടുക്കുക പ്രയാസമായിരുന്നു. ബോട്ടിൽ മുറിച്ച് പാമ്പിനെ രക്ഷപ്പെടുത്തുക മാത്രമായിരുന്നു ഏക വഴി. ഇതോടെ അധികൃർ പാമ്പിനെ ബാഗിലാക്കി കൊണ്ടുപോയി രക്ഷപ്പെടുത്താൻ തീരുമാനിച്ചു.ആദ്യം പാമ്പിൻറെ തല കുരുങ്ങിയ ബോട്ടിൻറെ ഒരു ഭാഗം മുറിച്ചെടുക്കുകയും പിന്നീട് മറ്റു ഭാഗങ്ങൾ മുറിച്ചെടുത്ത് അതിനെ രക്ഷപ്പെടുത്തുകയുമായിരുന്നു. 20 മിനിട്ടോളം എടുത്തായിരുന്നു രക്ഷാപ്രവർത്തനം. പാമ്പിൻറെ മുറിവുകൾ ചികിത്സിച്ച് ഭേദമാക്കിയശേഷം തിരിച്ച് കാട്ടിലേക്ക് വിടും.

English Summary : cobra gets its head stuck in beer can viral video



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter