ACS Technology

News

ചർമ്മത്തിനും തലമുടിക്കും തേങ്ങാപ്പാൽ

Lifestyle

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തേങ്ങാപ്പാൽ. വിറ്റാമിൻ സി, കാത്സ്യം, അയൺ, എന്നിവ തേങ്ങാപ്പാലിൽ ധാരാളം അടങ്ങിയിരിക്കുന്നു. തേങ്ങാപ്പാലിലെ ഉയർന്ന അളവിലുള്ള പൊട്ടാസ്യം രക്തസമ്മർദ്ദത്തെ നിയന്ത്രിക്കും. വിളർച്ച പോലുള്ള ആരോഗ്യപ്രശ്നങ്ങളെ തടയാനും തേങ്ങാപ്പാൽ ശീലമാക്കാം. 

ധാരാളം നാരുകളടങ്ങിയതിനാൽ അമിതവണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവർക്ക് ഭക്ഷണത്തിൽ തേങ്ങാപ്പാൽ ഉൾപ്പെടുത്താം. കൂടാതെ സൗന്ദര്യ സംരക്ഷണത്തിനും തേങ്ങാപ്പാൽ നല്ലതാണ്. തലമുടി, ചർമ്മം ഇവയുടെ സംരക്ഷണത്തിന് തേങ്ങാപ്പാലിലെ വിറ്റാമിനുകളും മിനറലുകളും സഹായിക്കും.

  • ആഴ്ചയിൽ രണ്ട് തവണ തേങ്ങാപ്പാൽ ഉപയോഗിച്ച് തല കഴുകുന്നത് തലമുടി കൊഴിച്ചിൽ തടയാനും മുടി മൃദുലമാകാൻ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നത് തടയാനും ശിരോചർമത്തിലെ ചൊറിച്ചിൽ, അസ്വസ്ഥത ഇവ ഒഴിവാക്കാനും തേങ്ങാപ്പാൽ സഹായിക്കും. 

തേങ്ങാപ്പാൽ കൊണ്ടുള്ള ഒരു ഹെയർ മാസ്‌ക് 

ഇതിനായി നാല് ടീസ്പൂൺ തേങ്ങാപ്പാൽ, ഒരു ടീസ്പൂൺ ഉള്ളി ജ്യൂസ്, ഒരു ടീസ്പൂൺ ഉലുവപ്പൊടി എന്നിവയെടുക്കുക. ശേഷം ഇവ എല്ലാം കൂടി മിക്‌സ് ചെയ്യാം. ഇനി ഈ മിശ്രിതം മുടിയികൾക്കിടയിലും തലയോട്ടിയിലും തേച്ച് മസാജ് ചെയ്യുക. അരമണിക്കൂറിനുശേഷം ഇളംചൂടുവെള്ളം ഉപയോഗിച്ച് കഴുകാം. തലമുടി കൊഴിച്ചിൽ തടയാൻ ഇത് പതിവായി ചെയ്യാം. 

  • ചർമ്മത്തിന് മൃദുലത നൽകാനും ചുളിവുകൾ അകറ്റാനും തേങ്ങാപ്പാൽ സഹായിക്കും. വെയിലേറ്റ് മുഖത്തുണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും ഇവ സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂൺ തേങ്ങാപ്പാലിൽ മൂന്ന് തുള്ളി ബദാം ഓയിലും ഒരു ടീസ്പൂൺ തേനും ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഇത് മുഖത്ത് പുരട്ടാം. അരമണിക്കൂറിന് ശേഷം കഴുകികളയാം. 

English Summary : coconut milk for skin and hair



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter