
ശിവസേന എം.എൽ.എമാർ 24 മണിക്കൂറിനുള്ളിൽ മുംബൈയിലെത്തിയാൽ മഹാവികാസ് അഘാഡി വിടുന്നത് പരിഗണിക്കാമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മുഖ്യമന്ത്രി സ്ഥാനമടക്കമുള്ള വാഗ്ദാനങ്ങൾ നൽകിയുള്ള അനുനയ നീക്കങ്ങൾ നടക്കാതിരുന്നതോടെയാണ് സഖ്യം വിടാനുള്ള നീക്കം പരിഗണിക്കാമെന്ന പ്രഖ്യാപനവുമായി ശിവസേന രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ ഇത്തരം ആവശ്യങ്ങൾ സംബന്ധിച്ച ആശയവിനിമയങ്ങൾ ഗുവാഹത്തിയിൽ നിന്നല്ല മറിച്ച് നേരിട്ട് മുംബൈയിലെത്തി മുഖ്യമന്ത്രിയുമായി കൂടിയിരുന്ന് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു റാവത്തിന്റെ പരാമർശം. 24 മണിക്കൂറിനകം മുംബൈയിലെത്തി ഇത്തരം ചർച്ചകൾ നടത്താൻ തയ്യാറായാൽ പാർട്ടി വിടുന്നത് പരിഗണിക്കാമെന്നും റാവത്ത് പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെക്കണമെന്നില്ലെന്നും ശിവസേന ബി.ജെ.പിയിൽ ചേർന്നാൽ മതിയെന്നുമായിരുന്നു നേരത്തെ ഏക് നാഥ് ഷിൻഡെ ആവശ്യമുന്നയിച്ചത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം വന്നിട്ടില്ല. സഞ്ജയ് റാവത്തും മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് റിപ്പോർട്ടുകൾ.
English Summary : come back and will discuss about leaving the coalition says sanjay raut to mlas
Tags : discuss coalition sanjay raut mlas