ACS Technology

News

ശശികല ടീച്ചറിനുവേണ്ടി അമേരിക്കൻ സന്ദർശക വിസ അപേക്ഷ പൂരിപ്പിച്ചു നല്കിയ ആ മഹാനുഭാവാനെ ഒന്നു കാണിച്ചു തന്നാൽ ഉപകാരമായിരിക്കും

Editors Pick

ലാലു ജോസഫ് 

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്നു എന്ന വാർത്ത വന്നതിനെ തുടർന്ന് ജനുവരി ഏഴ് ഉച്ച മുതൽ പലരും എന്നെ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു അമേരിക്ക സന്ദർശിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് വിലക്കുള്ളതായി വാട്‌സ്ആപ്പിലും മറ്റ് സമൂഹ മാദ്ധൃമങ്ങളിലും വാർത്ത ചുറ്റിക്കറങ്ങുന്നു എന്നായിരുന്നു വിളികളുടെ ചുരുക്കം. 2007 മുതൽ അമേരിക്കൻ വിസ നടപടികൾക്ക് സഹായം ചെയ്യുന്ന ഒരാളെന്ന നിലയിൽ നിജ സ്ഥിതി അറിയാനുള്ളതായേ തുടക്കത്തിൽ കരുതിയുള്ളൂ. വിളി കൂടിക്കൂടി വന്നപ്പോഴാണ് ശശികല ടീച്ചറിൻറെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് വിള്കൾക്കാധാരമായതെന്ന് മനസ്സിലായത്.

അന്ന് രാത്രിയോടെ ഇന്ത്യാ ടുഡേ ലേഖകൻ സിജു വിളിച്ചു അദ്ദേഹം 2020 ഒക്ടോബർ രണ്ടാം തീയതി അമേരിക്കൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെൻറ് പിറത്തിറക്കിയ (PA 2020-16) എന്ന ഒരു പോളിസി അലർട്ടിനെക്കുറിച്ച് പറഞ്ഞു ലിങ്ക് അയച്ചു തന്നു. കണ്ടപ്പോഴാണ് വസ്തുതകൾ വളച്ചൊടിച്ചതായി മനസ്സിലാകുന്നതും യഥാർത്ഥ ചിത്രം പുറത്തുവരുന്നതും അമേരിക്കയിലുള്ള നോൺ ഇമിഗ്രൻറ്റ് വിസക്കാരായ ആളുകൾ അമേരിക്കയിലെ ലീഗൽ പെർമനൻറ്റ് റസിഡൻറ്റ്  (ഗ്രീൻ കാർഡ്) സംവിധാനത്തിലേക്ക് മാറി കുടിയേറ്റക്കാരനാവാൻ  അപേക്ഷിക്കുന്ന വേളയിൽ ബാധമാകുന്ന പോളിസി അലർട്ടായിരുന്നു. അത്.

അമേരിക്ക സന്ദർശിക്കുന്ന ആളുകളുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ബന്ധം പരിശോധിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് അമേരിക്ക, സന്ദർശക വിസ നല്കാതിരിക്കുന്ന തരത്തിലോ  കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് അമേരിക്കയ്ൽ പ്രവേശനമില്ല എന്ന തരത്തിലോ ഒരു നിഷ്‌കർഷണം അമേരിക്കൻ സന്ദർശക വിസ അപേക്ഷയിൽ നാളിതുവരെ ഉൾപ്പെടുത്തിയിരുന്നതായി എനിക്കറിവില്ല ഞൻ കണ്ടിട്ടുമില്ല. അമേരിക്ക സന്ദർശിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് വിലക്കുണ്ട് എന്ന പരിഹാസ്യമായ വാദം ഉയർത്തിയവർ അന്തമായ കമ്മ്യൂണിസ്റ്റ് പാർട്ടി വിരോധവും പിണറായി വിരോധവും കൊണ്ടാവാം ഇങ്ങനെ വാട്‌സ്ആപ്പിലും മറ്റ് സമൂഹ മാദ്ധൃമങ്ങളിലും വാർത്ത പ്രചരിപ്പിച്ചത്. അത് ശശികല ടീച്ചർ ഏറ്റു പിടിച്ചതിനും കാരണമതാവാം. അല്ലെങ്കിൽ അറിവില്ലായ്മ.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അമേരിക്ക എന്നല്ല ഏതു വിദേശ രാജൃം സന്ദർശിക്കുന്നതിനും കേന്ദ്ര ആഭൃന്തര മന്ത്രാലയത്തിൻറെ പൊളിറ്റിക്കൽ ക്‌ളിയറൻസ് വേണം. അത് ഡിപ്‌ളോമാറ്റ് പാസ്‌പോർട്ടായാലും സാധാരണ പാസ്‌പോർട്ടായാലും വേണം. സന്ദർശനം സ്വന്തം ചെലവിലോ സർക്കാർ ചെലവിലോ എന്നത് പൊളിറ്റിക്കൽ ക്‌ളിയറൻസിന് ബാധകമല്ല. പൊളിറ്റിക്കൽ ക്‌ളിയറൻസ് കൂടിയേ തീരൂ. പൊളിറ്റിക്കൽ ക്‌ളിയറൻസ് ലഭിക്കാതെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിദേശ സന്ദർശനം നടത്താനാവില്ലെന്ന് സാരം അത് നേടി എടുത്തിട്ടാവാം മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സയ്ക്ക് പോയിട്ടുണ്ടാവുക. സന്ദർശനം സർക്കാർ ചെലവിലായതിനാൽ വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരവും അനുമതി കിട്ടിയിട്ടുണ്ടാവും. ചൈനയുമായുള്ള തർക്കങ്ങളെത്തുടർന്ന് വിനോദ സഞ്ചാര മേഖലയുടെ പ്രചരണത്തിനുപോലും ചൈനയിൽപ്പോകാൻ ഒന്നാം പിണറായി സർക്കാരിലെ ടൂറിസം മന്ത്രി കടകംപള്ളിക്ക് മോഡി സർക്കാർ അനുമതി (പൊളിറ്റിക്കൽ ക്‌ളിയറൻസ്) നിഷേധിച്ചത് ഈയവസ്സരത്തിൽ ഓർക്കുന്നത് നന്നാവും.

താൻ കമ്മ്യൂണിസ്റ്റല്ല എന്നും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമല്ല എന്നും എഴുതി നല്കി അമേരിക്കയിൽ ചികിത്സക്കു പോകുന്ന നേതാവല്ല മുഖ്യമന്ത്രി പിണറായി വിജയൻ മരിക്കേണ്ടി വന്നാലും സഖാവത് ചെയ്യില്ല കാരണം അദ്ദേഹം കമ്മ്യൂണിസ്റ്റാണ് എൻറെ പിതാവിനെപ്പോലെ ഒട്ടനവധി സഖാക്കൾ ചേർന്ന് കെട്ടിപ്പടുത്ത പ്രസ്ഥാനത്തിൻറെ മുൻ നിര പതാക വാഹകനുമാണ് എന്നതുതന്നെ. ഏതോ കമ്മ്യൂണിസ്റ്റ് വിരോധി പടച്ചുണ്ടാക്കിയ, കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് അമേരിക്ക സന്ദർശിക്കുന്നതിന് വിലക്കുണ്ട് എന്ന അബദ്ധ പഞ്ചാംഗം ആദൃം ഇന്ത്യാ ടുഡേയും (ജനുവരി ഒൻപതിന്) ഇന്നിപ്പോൾ (ജനുവരി പതിനഞ്ചിന്) മലയാള മനോരമയും ഫാക്ട് ഫൈൻഡിംഗിലുടെ പൊളിച്ചടുക്കിയിട്ടുണ്ട്. ഇന്ത്യാ ടുഡേയാകട്ടെ എന്നെ ക്വോട്ട് ചെയ്തിട്ടുമുണ്ട്. ലിങ്ക് ചേർക്കുന്നു. 

https://malayalam.indiatoday.in/fact-check/story/fact-check-are-communist-party-members-banned-visiting-united-states-331355-2022-01-09

ശശികല ടീച്ചറിൻറെ ഫെയ്‌സ് ബുക്ക് പോസ്റ്റും ചുവടെ ചേർക്കുന്നു. ശശികല ടീച്ചറിനുവേണ്ടി അമേരിക്കൻ സന്ദർശക വിസ അപേക്ഷ പൂരിപ്പിച്ചു നല്കിയ ആ മഹാനുഭാവാനെ ഒന്നു കാണിച്ചു തന്നാൽ ഉപകാരമായിരിക്കും. അമേരിക്കൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെൻറ് പോലും ഉന്നയിക്കാത്ത നിങ്ങൾ കമ്മ്യൂണിസ്റ്റാണോ എന്ന ചോദൃം ആ മാനൃ ദേഹം എവിടെയാണ് കുത്തിതിരികിയത് എന്നറിയാൻ താത്പരൃമുണ്ട്.

ശശികല ടീച്ചറിൻറെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പകർപ്പ്

ശശികല ടീച്ചർ, സംസ്ഥാന അദ്ധ്യക്ഷ ഹിന്ദു ഐക്യവേദി

Januarty  07 at   11.43 AM

ഭാഗ്യം മുഖ്യൻ

അമേരിക്കയിലെത്തും മുൻപ് ഞാൻ നാട്ടിലെത്തി!

അതുകൊണ്ട് എന്തായാലും സാറിന്റെ ആ പതനത്തിന് എനിക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നില്ലല്ലോ.

അമേരിക്കയിലിറങ്ങാൻ visa സമ്പാദിക്കാൻ ഞാൻ ഒരു കമ്മ്യൂണിസ്റ്റല്ല ' എന്ന് എന്നെപ്പോലെ മുഖ്യനും സത്യപ്രസ്താവന ചെയ്തിട്ടുണ്ടാകുമല്ലോ! അതിൽപ്പരം ഒരു പതനം ഒരു സഖാവിനുണ്ടാകാനുണ്ടോ ?

എന്തിനാ ന്റെ സഖാവേ

ആ ചൈനയിൽ പോയിരുന്നെങ്കിൽ അഭിമാനത്തോടെ Yes I am a communist എന്ന് എഴുതാമായിരുന്നല്ലോ.

ഏതെങ്കിലും ഒരു രാജ്യത്തു ചെന്ന് 1 am not a supporter of RSS എന്ന് എഴുതേണ്ടി വന്നാൽ ഞാനാ വഴിക്കില്ല.

ഞാൻ ബ്രണ്ണൻ കോളേജിൽ പഠിച്ചിട്ടൊന്നും ഇല്ല .

വാളിനിടയിലൂടെ നടന്നിട്ടോ ഇന്ദ്രനേം ചന്ദ്രനേം കണ്ടിട്ടോയില്ല

എന്നാലും എന്റെ ideology മറച്ചുവെച്ച് കിട്ടുന്ന ജീവിതത്തേക്കാൾ അത് തുറന്നു പറഞ്ഞതുകൊണ്ട് കിട്ടുന്ന മരണത്തേയാണ് എനിക്കിഷ്ടം.

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റിനുള്ള ഔപചാരിക ക്ഷണക്കത്ത് കാണിച്ചു കൊടുത്താണ് ഞാൻ VISA മേടിച്ചതും വിവിധ American Airport കളിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നാലു പ്രാവശ്യം ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയതും

സഖാവേ ഞങ്ങൾക്ക് പ്രത്യയ ശാസ്ത്രം അധികാരത്തിനോ പദവിക്കോ ഉള്ള അലങ്കാരമല്ല.

English Summary : communist party members banned visiting united states lalu joseph reacts on fake newsRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter