
കൊല്ലം കരുനാഗപ്പള്ളിയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കല്ലേലിഭാഗം സാബു ഭവനത്തിൽ സാബു (52), ഷീജ (45) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് ഇരുവരെയും കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്.
സാബുവിന്റെ ശരീരത്തിൽ വൈദ്യുതി കേബിൾ ചുറ്റിയ നിലയിലാണ്. ഇരുകൈകളിലെയും വിരലുകൾ വൈദ്യുതാഘാതമേറ്റ് കരിഞ്ഞിട്ടുണ്ട്. കുടുംബത്തിന് സാമ്പത്തിക ബാദ്ധ്യത ഉണ്ടായിരുന്നുവെന്നും ഇക്കാരണത്താൽ ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
മൃതദേഹം ഇപ്പോൾ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഫൊാറൻസിക് വിദഗ്ധരും പോലീസും പ്രാഥമിക പരിശോധന നടത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ഏക മകൻ: അഭിനവ്
English Summary : couple found dead at home in karunagappally kollam
Tags : karunagappally kollam couple dead