ACS Technology

News

ഇന്ത്യൻ താരങ്ങൾക്ക് വിയോജിപ്പ്; ഇന്ന് ആരംഭിക്കേണ്ട മാഞ്ചസ്റ്റർ ടെസ്റ്റ് ഉപേക്ഷിച്ചു

Sports

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പെടെ പരിശീലക സംഘാംഗങ്ങൾക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരം ഉപേക്ഷിച്ചു. ഇന്നു മുതൽ 14 വരെ മാഞ്ചസ്റ്ററിൽ നടക്കേണ്ടിയിരുന്ന ടെസ്റ്റ് മത്സരമാണ് ഉപേക്ഷിച്ചത്. 

ഇക്കാര്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചു. അഞ്ചാം ടെസ്റ്റിൽ കളിക്കുന്നതിൽ വിമുഖത വ്യക്തമാക്കി ഇന്ത്യൻ ടീമംഗങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് കത്തെഴുതിയിരുന്നതായും റിപ്പോർട്ടുണ്ട്. ഇതിനിടെ, ഇന്ന് മത്സരം നടക്കില്ലെന്ന് വ്യക്തമാക്കി നിലവിൽ കമന്റേറ്റർ കൂടിയായ ദിനേഷ് കാർത്തിക് ട്വീറ്റ് ചെയ്തിരുന്നു.

English Summary : covid19 fear eng vs ind 5th test in manchester cancelled



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter