ACS Technology

News

ഉയർന്ന പനി, അതിസാരം: കൊവിഡിൻറെ പുതിയ പ്രബല ലക്ഷണങ്ങൾ

Lifestyle

കേരളവും മഹാരാഷ്ട്രയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. ഓരോ തവണ കൊവിഡിൻറെ തരംഗം ഉയരുമ്പോഴും ചില രോഗലക്ഷണങ്ങൾ പ്രാമുഖ്യം നേടാറുണ്ട്. ഇത്തവണ മഹാരാഷ്ട്രയിലെ രോഗികൾ കൂടുതലും പരാതിപ്പെടുന്നത് അതിസാരം, ഉയർന്ന പനി, വയർ വേദന തുടങ്ങിയ ലക്ഷണങ്ങളെ കുറിച്ചാണെന്ന് സംസ്ഥാനത്തെ ഡോക്ടർമാർ പറയുന്നു. 

കൊവിഡ് കാരണം ആശുപത്രിയിലെത്തുന്ന പല രോഗികളിലും അതിസാരവും ഉയർന്ന പനിയും പൊതുവായി കണ്ടെത്തിയതായി മുംബൈ നാനാവതി ആശുപത്രിയിലെ ഇൻറേണൽ മെഡിസിൻ കൺസൽറ്റൻറ് ഡോ. രാഹുൽ താംബേ അഭിപ്രായപ്പെട്ടു . മനംമറിച്ചിൽ, ഛർദ്ദി, അമിതമായ ക്ഷീണം, തൊണ്ട വേദന, ശരീരവേദന, ശരീരത്തിന് കുളിർ തുടങ്ങിയ ലക്ഷണങ്ങളും ഇവയോടൊപ്പം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 

ചില രോഗികളിൽ പനി 105 ഡിഗ്രി ഫാരൻഹീറ്റ് വരെയൊക്കെ ഉയരാറുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. വൈറസ് ബാധിച്ച് ആദ്യത്തെ 48 മണിക്കൂറിൽ പനി, കുളിർ, തൊണ്ട വേദന, അമിതമായ ക്ഷീണം എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് പ്രത്യക്ഷപ്പെടുന്നതെന്നും ഡോക്ടർമാർ കൂട്ടിച്ചേർക്കുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 12,781 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 4.32 ശതമാനമാണ് പ്രതിദിന പോസിറ്റീവിറ്റി നിരക്ക്.

English Summary : covid symptoms diarrhoea high fever on the rise among covid patients india



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter