ACS Technology

News

കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ സെപ്റ്റംബറോടെ നൽകിത്തുടങ്ങാനാകും- എയിംസ് മേധാവി

Lifestyle

രാജ്യത്തെ കുട്ടികൾക്ക് സെപ്റ്റംബർ ആകുന്നതോടെ കൊവിഡ് പ്രതിരോധ കുത്തിവയ്പ് നൽകിത്തുടങ്ങാമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. കുട്ടികൾക്കുള്ള ഫൈസർ, കൊവാക്‌സിൻ, സൈഡസ് എന്നീ വാക്‌സിനുകൾ ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

12 മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് സൈഡസ് വാക്‌സിൻ നൽകി സെപ്റ്റംബറോടെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുമെന്ന് വാക്‌സിൻ അഡ്മിനിസ്‌ട്രേഷൻ സംബന്ധിച്ച വിദഗ്ധ സംഘത്തിന്റെ തലവൻ ഡോ. എൻ കെ അറോറ മുൻപ് പറഞ്ഞിരുന്നു. രാജ്യത്താകെ 42 കോടി ഡോസുകൾ ഇതുവരെ വിതരണം ചെയ്‌തെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന കണക്ക്. ഈ വർഷം അവസാനത്തോടുകൂടി മുതിർന്നവർക്ക് വാക്‌സിൻ നൽകുമെന്നും കേന്ദ്രസർക്കാർ പറഞ്ഞിരുന്നു.

 

English Summary : covid vaccination for children starts on september says aiims chief



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter