ACS Technology

News

കാണികളില്ല കരഘോഷങ്ങളില്ല, സെക്സിനും കെട്ടിപ്പിടിത്തത്തിനും നിരോധനം; ഇത്തവണ ശോഭ മങ്ങിയ ഒളിംപിക്സ് 

Sports

ലോകത്തെവിടെയും കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുമ്പോൾ ഒളിംപിക്സിനായുള്ള സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. എന്നിരുന്നാലും ഒളിംപിക്സ് എന്ന കായിക മാമാങ്കം നിരവധി നിയന്ത്രണങ്ങളോടെ ഇപ്പോള്‍ നടത്തുകയാണ്. ശോഭ മങ്ങി തീര്‍ത്തും നിര്‍വികാരമായ ഒളിംപിക്സായിരിക്കും ഇത്തവണ. കാണികളില്ലാതെ, കരഘോഷങ്ങളില്ലാതെ, ആര്‍ത്തുവിളിച്ച്‌ പ്രോത്സാഹിപ്പിക്കുന്ന ആരാധകരില്ലാതെ മത്സരവേദികളില്‍ കായികതാരങ്ങളും ഔദ്യോഗിക പ്രതിനിധികളും മാത്രമാകും ഇത്തവണ ഒളിംപിക്സിൽ ഉണ്ടാകുക. കടുത്ത നിയന്ത്രണങ്ങളാണ്  11,500 കയിക താരങ്ങളും 90,500 ഓളം വരുന്ന പരിശീലകരും മറ്റ് ഔദ്യോഗിക പ്രതിനിധികളും അടങ്ങിയ വിദേശികള്‍ ഒളിംപിക്സ് ഗ്രാമത്തില്‍ നെരിടേണ്ടി വരിക. 

ദിവസേന കൊവിഡ് പരിശോധനക്ക് വിധേയരാവുക, ഫേസ് മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കഠിനമായ അച്ചടക്ക നടപടികളുണ്ടാകും. ശാസന മുതല്‍ പിഴയും കളികളില്‍ നിന്ന് പുറത്താക്കുന്നറ്റും ഉള്‍പ്പടെയുള്ള ശിക്ഷകള്‍ കാര്യത്തിന്റെ ഗൗരവമനുസരിച്ച്‌ ലഭിക്കും. ഇവിടെയെത്തിയിട്ടുള്ള കായികതാരങ്ങ്ള്‍ക്കും ഔദ്യോഗിക പ്രതിനിധികള്‍ക്കും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള അനുവാദമില്ല. മാത്രമല്ല, ചുംബനം, ആലിംഗനം,ഹസ്തദാനം പോലുള്ള സ്നേഹപ്രകടനങ്ങളും വിലക്കിയിരിക്കുകയാണ്.

ലോക ചരിത്രത്തില്‍ ഇതാദ്യമായി, മത്സരത്തില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ എല്ലവര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ വേണമെന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാത്രമല്ല, ദിവസേനയുള്ള ഹെല്‍ത്ത് ചെക്കിങ് വിശദാംശങ്ങള്‍ നല്‍കുന്ന ഒരു ആപ്പും ഒരു ട്രാക്ക് ആന്‍ഡ് ട്രെയ്സ് ആപ്പും ഇതില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. പ്രതിദിന ചെക്കിങ് വിശദാംശങ്ങളും ശരീരോഷ്മാവും ദിവസവും കൃത്യമായി രേഖപ്പെടുത്തണം. സ്മാര്‍ട്ട് ഫോണ്‍ ഇല്ലെങ്കില്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഒരെണ്ണം വാടകയ്ക്ക് എടുക്കാവുന്നതാണ്. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാതെ വിമാനത്താവളത്തിന്റെ പുറത്ത് കടക്കാന്‍ കഴിയില്ല. അതിനൊപ്പം ജപ്പാനില്‍ എത്തിയതിന് 72 മണിക്കൂര്‍ നടത്തിയ കൊവിഡ് പരിശോധനയിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്.

English Summary : covid19 strict rules in tokyo olympics



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter