ACS Technology

News

ജയശങ്കറിന് CPI ൽ നിന്നും സ്വാതന്ത്ര്യം

Editors Pick

അനിൽകുമാർ പി.വൈ

കൂടുതൽ കടും-കൊടും വെട്ടോടെ പറയാൻ അഡ്വക്കേറ്റ്:A.ജയശങ്കറിന് സിപിഐ അനുമതി. സിപിഐ യുടെ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിൽ ഇനി ഈ വക്കീൽ വേണ്ടെന്നാണ് പാർട്ടി.അതുകൊണ്ട് Employment Exchangeൽ പേര് പുതുക്കുമ്പോലെ പാർട്ടി അംഗത്വം പുതുക്കണ്ടെന്ന് തീരുമാനം.നന്നായി!

ആരുടെയും മുഖത്തു നോക്കിയും നോക്കാതെയും രണ്ടു പറയുന്ന ജയശങ്കറിന് ഇനി പാർട്ടി തടസം നിൽക്കേണ്ടന്ന് വിചാരിച്ചു.

രാഷ്ട്രീയവും അതിന്റെ ഉൾപ്പിരിവുകളും ഗൗരവത്തോടെ വീക്ഷിക്കുന്നവർക്ക് ജയശങ്കർ ഒരു Encyclopedia യാണ്.
ഒരു സാമൂഹിക,രാഷ്ട്രീയ വിമർശകനെന്ന നിലയിൽ പക്ഷം പിടിക്കാതെ കൃത്യമായി കൊള്ളുന്ന വാക്കുകൾകൊണ്ട് അമ്പേൽക്കാത്തവർ ചുരുക്കം.മറക്കാനും ഒളിക്കാനും ഭരണപ്പാർട്ടിക്ക്‌ ഏറെ ഉണ്ടെന്ന തിരിച്ചറിവാണ് ഇനി, സിപിഐ ചെലവിൽ വേണ്ടെന്ന് തീരുമാനിച്ചതാകാം.
ഇനി കുറച്ചുകൂടെ എരിവും പുളിയോടും ജയശങ്കറിനെ കാണാം.

കെ.രാജേശ്വരി എന്ന തൂലികാനാമത്തിൽ മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ച രാഷ്ട്രീയനർമ്മ ലേഖനങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്.മാധ്യമം ബ്യൂറോ ചീഫായിരുന്ന നമ്മൾ 'ഗോപൻജി' എന്നു വിളിക്കുന്ന വയലാർ ഗോപകുമാറാണ്,രാജേശ്വരി -ജയശങ്കറെന്ന് പറഞ്ഞു തരുന്നത്. പിന്നാലെ
 ഇന്ത്യവിഷനിൽ വരാന്തം എന്ന പ്രതിവാര വാർത്താ വിശകലന ഷോ ഏവരെയും പരിചിതനാക്കി.ഇപ്പോൾ ഏറെക്കുറെ എല്ലാ ചാനലുകളിലും പാനലിസ്റ്റായി രാഷ്ട്രീയം പറയുന്നു.ജയശങ്കർ ചർച്ചയിലുണ്ടെന്നറിഞ്ഞാൽ പേടിച്ച് കണ്ടം വഴി ഓടുന്ന ഭരണപ്പാർട്ടിക്കാരുമുണ്ട്.

നെടുമ്പാശേരി മാർ അത്തനാസിയസ് ഹൈസ്കൂൾ,യൂണിയൻ ക്രിസ്ത്യൻ കോളേജ്, അലുവ,എറണാകുളം ഗവൺമെന്റ് ലോ കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. റാങ്കുകളുമായി നിയമത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദം നേടി.1989 മുതൽ അഭിഭാഷകൻ.1996-2000 മുതൽ 2000 വരെ കേരള ഹൈക്കോടതിയിൽ സർക്കാർ പ്ലീഡറായിരുന്നു.സിപിഐ- അഭിഭാഷക സംഘടനയുടെ ബ്രാഞ്ച് കമ്മിറ്റിയിലും ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സിലും അംഗമാണ്.കമ്മ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും,കാസ്റ്റിംഗ് മന്ത്രിസഭ എന്നീ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധമാണ്.2019ൽ ഏകത പരിഷത് കൊല്ലത്ത് സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ പ്രഭാഷകനായി പങ്കെടുത്ത പരിചയമാണ് ജയശങ്കറുമായുള്ളത്.

English Summary : cpi not renewed membership to jayasankar



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter