ACS Technology

News

അടുത്തത് ഡെൽറ്റാ തരംഗം; മൂന്നാഴ്ച്ചയ്ക്കുള്ളിൽ 20 കോടി പേരെ രോഗം ബാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന

Latest

ലോകത്ത് വരും മാസങ്ങളിൽ കൊറോണ വൈറസ് വകഭേദമായ ഡെൽറ്റയുടെ താണ്ഡവമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന.അതിതീവ്ര വ്യാപനത്തിന് ശേഷിയുള്ള ഡെൽറ്റാ വകഭേദത്തിന്റെ സാന്നിധ്യം നിലവിൽ 124 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്.13 രാജ്യങ്ങളിൽ കൂടി ഈയാഴ്ച ഡെൽറ്റാ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു.കോവിഡ് 19 ന് കാരണമായ കൊറോണ വൈറസിന്റെ മറ്റു വകഭേദങ്ങൾക്ക് മേലും ഡെൽറ്റ വകഭേദം ആധിപത്യം സ്ഥാപിക്കുന്നതോടെ വരും മാസങ്ങളിൽ ലോകത്ത് വ്യാപനത്തിന് വഴിവയ്ക്കുന്നത് ഈ വകഭേദമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച കോവിഡ് സാമ്പിളുകളിൽ എഴുപത്തഞ്ച് ശതമാനത്തിലും ഡെൽറ്റാ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്.
ബ്രസീലിൽ ആദ്യം സ്ഥിരീകരിച്ച ഗാമ,ബ്രിട്ടനിൽ ആദ്യം സ്ഥിരീകരിച്ച ആൽഫ, ദക്ഷിണാഫ്രിക്കയിൽ ആദ്യം സ്ഥിരീകരിച്ച ബീറ്റ എന്നിവയും ആശങ്ക ഉയർത്തുന്ന മറ്റു വകഭേദങ്ങൾ ആണ്. ആൽഫ 180 രാജ്യങ്ങളിലും ബീറ്റ 130 രാജ്യങ്ങളിലും ഗാമ 78 രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂലൈ 20 മുതലുള്ള 4 ആഴ്ചകളിൽ ഓസ്‌ട്രേലിയ, ബംഗ്ലദേശ്, ബോട്‌സ്വാന, ബ്രിട്ടൻ, ചൈന, ഡെൻമാർക്ക്, ഇന്ത്യ, ഇന്തൊനീഷ്യ, ഇസ്രായേൽ, പോർച്ചുഗൽ, റഷ്യ, സിംഗപ്പുർ, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിൽനിന്നു ശേഖരിച്ച സാർസ്‌കോവ്-2 സീക്വൻസുകളിൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം 75 ശതമാനത്തിൽ അധികമാണ്. 

ജൂലൈ 12 മുതൽ 18 വരെയുള്ള കാലയളവിൽ ലോകത്തു 34 ലക്ഷം കോവിഡ് കേസുകളാണു പുതുതായി സ്ഥിരീകരിച്ചതെന്നാണു ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. മുൻപത്തെ ആഴ്ചയെക്കാൾ രോഗവ്യാപനത്തിൽ 12 ശതമാനത്തിന്റെ വർധന ഉണ്ടായി. രോഗവ്യാപനം ഇതേ നിരക്കിൽ തുടർന്നാൽ അടുത്ത 3 ആഴ്ചയ്ക്കുള്ളിൽ ലോകത്തെ 20 കോടി ആളുകളിൽ രോഗം പുതുതായി സ്ഥിരീകരിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

വ്യാപന ശക്തി കൂടുതലുള്ള പുതിയ വകഭേദങ്ങൾ, സുരക്ഷാ മുൻകരുതലുകളിലെ ഇളവുകൾ, സാമൂഹിക ഒത്തുചേരലുകൾ, ഇപ്പോഴും വാക്‌സീൻ സ്വീകരിക്കാത്തവരായുള്ള ഒട്ടേറെ ആളുകൾ എന്നീ 4 കാരണങ്ങളാണു രോഗവ്യാപനത്തിന്റെ തോതു വർധിപ്പിക്കുന്നതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പശ്ചിമ പസിഫിക് മേഖലയിൽ 30 ശതമാനം വർധനയും യൂറോപ്പിൽ 21 ശതമാനം വർധനയും ഉണ്ടായിട്ടുണ്ട്. ഇന്തൊനീഷ്യയിലാണ് പുതുതായി ഏറ്റവും അധികം കേസുകൾ സ്ഥിരീകരിച്ചത്.350,273 കേസുകളാണ് ഇവിടെ പുതുതായി സ്ഥിരീകരിച്ചത്. ഇവിടെ 44 ശതമാനമാണു വർധന. ബ്രിട്ടനിൽ പുതുതായി 296,447കേസുകൾ സ്ഥിരീകരിച്ചു.വർധന 41 ശതമാനം .തൊട്ടുപിന്നിൽ ബ്രസീൽ ആണ്. 287,610 കേസുകളാണ് ഇവിടെ പുതുതായി സ്ഥിരീകരിച്ചതെങ്കിലും 14 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
 

English Summary : Delta variant is expected to be hit hard along the world; WHO expecting 20 crore patients in 3 weeks



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter