ACS Technology

News

ബുദ്ധിമാൻ സീതി ഹാജിയുടെ മകന് അടിയന്തര ചികിത്സ വേണം; വിമർശനവുമായി സംവിധായകൻ അനുരാജ് മനോഹർ, മണിക്ക് പിന്തുണയുമായി ജിയോ ബേബിയും

Social Media

മുൻ മന്ത്രിയും എം.എൽ.എയുമായ എം.എം. മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച മുസ്ലിം ലീഗ് എം.എൽ.എ പി.കെ. ബഷീറിനെ വിമർശിച്ച് സംവിധായകൻ അനുരാജ് മനോഹർ.

'വംശീയത മഹാവ്യാധിയാണ്,
ബുദ്ധിമാൻ സീതി ഹാജിയുടെ മകന് അടിയന്തര ചികിത്സ വേണം,' എന്നാണ് അനുരാജ് ഫേസ്ബുക്കിൽ കുറിച്ചത്. എം.എം മണിയുടെ ചിത്രം സംവിധായകൻ ജിയോ ബേബിയും പങ്കുവെച്ചിട്ടുണ്ട്.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കൺവൻഷൻ വേദിയിലായിരുന്നു പി.കെ. ബഷീറിന്റെ വിവാദ പരാമർശം. എം.എം മണിയുടെ 'കണ്ണും മോറും' കറുപ്പല്ലേ എന്ന് പറഞ്ഞ പി.കെ. ബഷീർ, കറുപ്പ് കണ്ടാൽ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എം.എം. മണിയെ കണ്ടാൽ എന്താകും സ്ഥിതിയെന്നുമാണ് അധിക്ഷേപിച്ചത്.

'കറുപ്പ് കണ്ടാൽ ഇയാൾക്ക്(മുഖ്യമന്ത്രി) പേടി, പർദ കണ്ടാൽ ഇയാൾക്ക് പേടി. എനിക്കുള്ള പേടി എന്താണെന്നുവെച്ചാൽ, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയിലേക്ക് എം.എം. മണി ചെന്നാൽ എന്താകും എന്ന് വിചാരിച്ചാണ്. കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലെ,' എന്നായിരുന്നു പി.കെ. ബഷീർ എം.എൽ.എ പറഞ്ഞത്. പരാമർശത്തിനെതിരെ വ്യാപക വിമർശനമുയർന്നതിന് പിന്നാലെ ബഷീറിന്റെ പരാമർശം ന്യായീകരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഷീബ രാമചന്ദ്രൻ രംഗത്തെത്തിയിരുന്നു. പി.കെ. ബഷീർ പറഞ്ഞത് മലപ്പുറത്തെ നാട്ടുഭാഷ ആണന്നാണ് ഷീബ രാമചന്ദ്രൻ പറഞ്ഞത്. 'കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാൻ,' എന്ന് ഫേസ്ബുക്കിൽ എഴുതിയാണ് മന്ത്രി വി. ശിവൻകുട്ടി എം.എം. മണിക്ക് പന്തുണയറിയിച്ചത്. എം.എം. മണി നിയമസഭാ സാമാജികനായി സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രം പങ്കുവെച്ചായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.

 

English Summary : Director Anuraj Manohar has criticized Muslim League MLA pk Basheer for insulting mla Mani on the grounds of color 



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter