ACS Technology

News

മോദിയുടെ 'ലാളിത്യത്തെ' പുകഴ്ത്തി പ്രിയദര്‍ശന്‍; കോട്ടില്‍ സ്വന്തം പേര് സ്വര്‍ണനൂലില്‍ തുന്നിച്ചേര്‍ത്തതിന്റെ അത്രയും വരുമോയെന്ന് കമന്റുകള്‍

Trending

സംവിധായകന്‍ പ്രിയദര്‍ശന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ചെയ്ത ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിമര്‍ശന കമന്റുകള്‍. മഴ പെയ്യുന്നതിനിടയില്‍ കുട പിടിച്ചുകൊണ്ട് പ്രസംഗിക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രിയദര്‍ശന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'നമ്മുടെ പ്രധാനമന്ത്രിയുടെ ലാളിത്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു' എന്നായിരുന്നു അദ്ദേഹം ഫോട്ടോയ്ക്ക് ക്യാപ്ഷനായി എഴുതിയത്. ഈ വാചകത്തിനെതിരെയാണ് പ്രധാനമായും വിമര്‍ശനമുയരുന്നത്. ട്രോള്‍ രൂപത്തിലാണ് മിക്ക കമന്റുകളും.

കുട പിടിച്ചു നിൽക്കുന്ന പല ലോകനേതാക്കളുടെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഒരു കൂട്ടം കമന്റുകൾ. ഇവരുടെ ലാളിത്യത്തെ അഭിനന്ദിക്കുന്നുവെന്ന ക്യാപ്ഷനാണ് ഫോട്ടോയ്ക്കൊപ്പം കമന്റുകളിൽ വെച്ചിരിക്കുന്നത്. എന്ത് ലാളിത്യമാണ് നിങ്ങൾ ശരിക്കും ഉദ്ദേശിച്ചതെന്ന ചോദ്യവും ലാളിത്യമൊന്നുമല്ല സംവിധായകനായ പ്രിയദർശന് ആ ഫോട്ടോയുടെ ഫ്രെയിം ഇഷ്ടമായതാണ് പോസ്റ്റ് ചെയ്യാൻ കാരണമെന്നും ചില കമന്റുകളിൽ പറയുന്നു. ഇന്ത്യയിലെ മികച്ച നടനായ പ്രധാനമന്ത്രിയുടെ കഴിവ് തിരിച്ചറിയണമെന്നും സിനിമയിൽ അവസരം നൽകണമെന്നുമുള്ള കമന്റിനാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ പേർ ലൈക്ക് ചെയ്തിരിക്കുന്നത്. ആ കമന്റിനുള്ള മറുപടികളിലും ട്രോളുകൾ നിറയുന്നുണ്ട്.

മാസ്‌ക് വെക്കാതെ മാധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രിയുടെ നടപടി ലാളിത്യമല്ല, കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനമാണെന്നും ചിലർ ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദി എന്ന് സ്വർണ്ണനൂലുകൾ കൊണ്ട് സ്വന്തം കോട്ടിൽ തുന്നിച്ചേർത്തതാണ് നമ്മുടെ പ്രധാനമന്ത്രിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ ലാളിത്യമായി താൻ കണ്ടിട്ടുള്ളതെന്നും ഒരാൾ കമന്റിൽ പറഞ്ഞു. ആ പെട്രോൾ-ഡീസൽ വില കൂടി കുറച്ചിരുന്നെങ്കിൽ കുറച്ചു കൂടി ലാളിത്യമായിരുന്നേനെയെന്നും കമന്റുകളിൽ ആവർത്തിക്കുന്നുണ്ട്.

English Summary : director priyadarshan praises pm nardendra modi criticism raises



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter