ACS Technology

News

വെള്ളം അമിതമായി പാഴാക്കാതെ പാത്രങ്ങൾ കഴുകാം; ഈ മാർഗങ്ങൾ ചെയ്‌തോളൂ

Lifestyle

അടുക്കളയിൽ ഏറ്റവുമധികം വെള്ളം ചെലവാകുന്ന്ത് പാത്രങ്ങൾ കഴുകുന്നതിനാണ്. പാത്രങ്ങൾ ഇനി അമിതമായി വെള്ളം പാഴാക്കാതെ തന്നെ വൃത്തിയാക്കാം. ഈ മാർഗങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കൂ.

  • പാത്രം കഴുകുമ്പോൾ ഓരോ പാത്രം വീതമെടുത്ത് കഴുകുന്നത് വെള്ളം നഷ്ടമാകും. എല്ലാ പാത്രങ്ങളും സോപ്പ് തേച്ച് സിങ്കിൽ വയ്ക്കുക. മുകളിലുള്ള പാത്രങ്ങൾ കഴുകുന്ന വെള്ളം മറ്റു പാത്രങ്ങളിലേക്കും വീണ് അവയുടെ ഫസ്റ്റ് വാഷ് കഴിഞ്ഞുകിട്ടും. ബാക്കി കഴുകലിന് കുറച്ച് വെള്ളം മതിയാകും.
  • പാത്രം കഴുകുവാൻ ഡിഷ് വാഷിങ് ലിക്വിഡിന് ഉപയോഗിക്കുന്നതിന്റെ അളവ് കുറയ്ക്കുക. ലിക്വിഡ് വെള്ളമൊഴിച്ച് നേർപ്പിച്ച് ഉപയോഗിക്കുന്നതും നല്ലതാണ്. വെള്ളമൊഴിച്ച് നേർപ്പിക്കുമ്പോൾ അമിതമായി വെള്ളം ഉപയോഗിക്കേണ്ടി വരില്ല.
  • സോപ്പും ലിക്വിഡും കൂടുതൽ ഉപയോഗിച്ചാൽ വെള്ളവും അതിനനുസരിച്ച് വേണ്ടി വരും.
  • കഴുകാനുള്ള പച്ചക്കറികൾ ഒരുമിച്ച് ഒരു വലിയ പാത്രത്തിൽ വെള്ളം നിറച്ച് അതിലേക്കിടുക. പിന്നീട് ഓരോന്നും കൈകൾ കൊണ്ട് ഉരച്ച് വെള്ളത്തിൽ കഴുകിയെടുക്കുക.

 

English Summary : dish washing tips



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter