ACS Technology

News

'രാമൻ തേടുന്ന പെരുവഴിയമ്പലം' നാളെ മുതൽ

Entertainment

പ്രശസ്ത ചലച്ചിത്രകാരനും എഴുത്തുകാരനുമായ പി.പത്മരാജന്റെ പെരുവഴിമ്പലം എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച ഡോക്യുഫിക്ഷൻ  ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നു. 'രാമൻ തേടുന്ന പെരുവഴിയമ്പലം' നാളെ മുതൽ നീസ്ട്രീമിൽ ആകും ലഭ്യമാകുക. പത്മരാജന്റെ മകനും മാധ്യമപ്രവർത്തകനുമായ അനന്തപത്മനാഭൻ ഇക്കാര്യം പങ്കുവച്ചു കൊണ്ട് ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അഛന്റെ ഏറ്റവും പ്രിയ സിനിമ ഇന്നും പലർക്കും . " "പെരുവഴിയമ്പല "മാണ്. ചിലർ ആ നോവലാണ് അഛന്റെ മികച്ച നോവലെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. ഈ സൃഷ്ടി പൂർണമായും മുതുകുളം എന്ന ഗ്രാമം അഛന് സമ്മാനിച്ചതാണ്. 90% അവിടെ നടന്ന സംഭവത്തിന്റെ ആഖ്യാനം . അയൽ ഗ്രാമവാസിയായ ജയച്ചന്ദ്രൻ ആ നോവലിനും , സിനിമക്കും . സമർപ്പിച്ച സ്നേഹാഭിവാദ്യമാണ് ഈ ഡോക്യുമെന്ററി . Nee stream ൽ "രാമൻ തേടുന്ന പെരുവഴിയമ്പലം" നാളെ മുതൽ കാണാം.

English Summary : docufiction based on padmarajan's peruvazhiyambalam will be released on ott platform soon



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter