ACS Technology

News

ട്രെയിൻ നിർത്തി തൈര് വാങ്ങി; പാകിസ്ഥാനിൽ ലോക്കോ പൈലറ്റിനെ സസ്പെൻഡ് ചെയ്തു

Latest

തൈര് വാങ്ങുന്നതിനായി ട്രെയിൻ നിർത്തിയതിന് ലോക്കോ പൈലറ്റിനേയും അസിസ്റ്റന്റിനേയും സസ്പെൻഡ് ചെയ്ത് പാകിസ്ഥാൻ റെയിൽവേ മന്ത്രാലയം. റെയിൽവേ മന്ത്രാലയത്തിന്റെ ചുമതലയുള്ള ഫെഡറൽ മിനിസ്റ്റർ അസം ഖാൻ സ്വാടി ആണ് ലോക്കോ പൈലറ്റിനെ സസ്പെൻഡ് ചെയ്യാൻ ചൊവ്വാഴ്ച നിർദേശം നൽകിയത്. കാഹ്ന റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു ലോക്കോ പൈലറ്റ് വണ്ടി നിർത്തിയത്.

'രാജ്യത്തിന്റെ പൊതുസ്വത്ത് സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ ആരേയും അനുവദിക്കില്ല,' സസ്പെൻഷന് ഉത്തരവിട്ടുകൊണ്ട് മന്ത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ലോക്കോ പൈലറ്റ് റാണ മുഹമ്മദ് ഷെഹ്സാദിനെയും അസിസ്റ്റന്റ് ഇഫ്തിഖർ ഹുസൈനെയുമാണ് പാകിസ്ഥാൻ റെയിൽവേസിന്റെ ലാഹോർ അഡ്മിനിസ്ട്രേഷൻ സസ്പെൻഡ് ചെയ്തത്. ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുന്നതും അടുത്തുള്ള കടയിൽ പോയി തൈര് വാങ്ങുന്നതുമായ വീഡിയോയും കഴിഞ്ഞ ദിവസം പാകിസ്ഥാനിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

English Summary : driver halted train to buy yoghurt suspended from work after video went viral



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter