ACS Technology

News

ഊണിനൊപ്പം രണ്ട് വ്യത്യസ്ത തോരൻ രുചികൾ

Lifestyle

പച്ചക്കറികൾ കൊണ്ട് വ്യത്യസ്തമായി തയാറാക്കാവുന്ന രണ്ട് തോരൻ രുചികൾ

  • മുരിങ്ങയില മുട്ടതോരൻ

ഞൊടിയിടയിൽ ആർക്കും തയാറാക്കാം ഈ മുരിങ്ങയില മുട്ടതോരൻ.

ചേരുവകൾ
മുരിങ്ങയില - 1 ½ കപ്പ്
മുട്ട - 2 എണ്ണം
നാളികേരം ചിരകിയത് - 4 ടേബിൾസ്പൂൺ
ചതച്ച മുളക് - 1 ടീസ്പൂൺ
കടുക് - ½ ടീസ്പൂൺ
വെളുത്തുള്ളി - 3 അല്ലി
ഉപ്പ്
വെളിച്ചെണ്ണ


തയാറാക്കുന്ന വിധം
ഒരു ബൗളിലേക്കു മുരിങ്ങയില ,നാളികേരം ചിരകിയത് ,ചതച്ച മുളക് ,ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ച് വയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായ വെളിച്ചെണ്ണയിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക .ശേഷം വെളുത്തുള്ളി ചേർത്ത് മൂപ്പിക്കുക. ഇനി മുരിങ്ങയില ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ഒന്ന് മൂടി വച്ച് വേവിക്കുക. മൂടി മാറ്റിയ ശേഷം മുരിങ്ങയില പാനിന്റെ സൈഡിലേക്ക് മാറ്റിവയ്ക്കുക .ഇതേ പാനിലേക്കു മുട്ട ചേർത്തുകൊടുക്കുക മുട്ടയ്ക്ക് വേണ്ട ഉപ്പും ചേർത്തുകൊടുക്കാം. മുട്ട നന്നായി ഇളക്കിയ ശേഷം മുരിങ്ങയിലയുമായി യോജിപ്പിക്കുക. മുട്ടയും മുരിങ്ങയിലയും യോജിച്ചു വന്നാൽ സ്റ്റൗ ഓഫ് ചെയ്യാം .നല്ല ടേസ്റ്റി മുരിങ്ങയില മുട്ട തോരൻ ചൂടോടെ വിളമ്പാം. വിഡിയോ കാണാം.

  • കോവയ്ക്കാ പീര

മീൻ ഇല്ലാതെ മീൻ പീര വയ്ക്കാൻ സാധിക്കില്ല, എന്നാൽ മീൻ പീര പോലെ ചെയ്തെടുക്കാവുന്ന വിഭവമാണ് കോവയ്ക്കാ പീര.

ചേരുവകൾ
കോവയ്ക്ക - 1/2 കിലോഗ്രാം (നീളത്തിൽ കനം കുറച്ച് അരിഞ്ഞത്)
ഉള്ളി - 10 എണ്ണം കനം കുറച്ച് അരിഞ്ഞത്
തേങ്ങ - 1/2 മുറി ചിരകിയത്
പച്ചമുളക് - 4 എണ്ണം
ഇഞ്ചി - 1 കഷ്ണം
മുളുപൊടി- 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
കറിവേപ്പില - 2 തണ്ട്
വറ്റൽ മുളക് - 2 എണ്ണം
കുടംപുളി - ആവശ്യത്തിന് (ഒരു കപ്പ് വെള്ളത്തിൽ ഇട്ട് വയ്ക്കാം)

തയാറാക്കുന്ന വിധം
തേങ്ങയും ഇഞ്ചിയും ചേർത്ത് ചതച്ചു വയ്ക്കുക. ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വറ്റൽ മുളകും കടുകും വറുത്ത ശേഷം കറിവേപ്പിലയും ഉള്ളിയും ചേർത്ത് ഇളക്കുക. ശേഷം കോവയ്ക്ക ഇട്ട് കൊടുക്കുക. ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന തേങ്ങാ ചേർത്ത് കൊടുക്കുക, ഇളക്കി യോജിപ്പിക്കുക ശേഷം കുടംപുളി ചേർത്ത വെള്ളം ഒഴിച്ച് കൊടുക്കുക കുടംപുളിയും ചേർത്ത് അടച്ചു വച്ചു വേവിക്കുക. ഇടക്ക് ഇളക്കി കൊടുക്കാൻ മറക്കല്ലേ. 5 മിനിറ്റ് വേവിച്ച് എടുക്കാം.

English Summary : easy and tasty thoran recipes



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter