
പത്ത് മിനിറ്റ് കൊണ്ട് ഈസിയായി ഒണിയൻ പറാത്ത ഉണ്ടാക്കാം. ചൂടോടെ കഴിക്കാം.
ചേരുവകൾ
മൈദ- ഒരു കപ്പ്
സവാള- 1 എണ്ണം ചെറുതായി അരിഞ്ഞത്
മല്ലിയില- ആവശ്യത്തിന്
ചില്ലി ഫ്ളേക്സ്- 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
വെള്ളം- 1 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മൈദ, സവാള, മല്ലിയില, ചില്ലി ഫ്ളേക്സ് എന്നിവ യോജിപ്പിച്ച് വെള്ളവും ഉപ്പും ചേർത്ത് ദോശമാവ് പരുവത്തിൽ നന്നായി കലക്കിയെടുക്കുക. അൽപ്പം എണ്ണ കൂടി ചേർത്തുകൊടുക്കാം. ശേഷം ഒരു പാനിൽ ഒരു തവി മാവ് വീതം ഒഴിച്ച് പരത്തിചുട്ടെടുക്കാം.
English Summary : easy onion paratha recipe
Tags : onion paratha recipe