ACS Technology

News

സൈനസ് വേദനകൾ പരിഹാരിക്കാൻ ചില ഒറ്റമൂലികൾ 

Lifestyle

സൈനസൈറ്റിസ് മൂലമുണ്ടാകുന്ന തലവേദന പലപ്പോഴും വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുക. കുനിയുമ്പോഴും തലയിളക്കുമ്പോഴുമൊക്കെ ഉണ്ടാകുന്ന അസഹ്യമായ തലവേദനയാണ് സൈനസൈറ്റിസിന്റെ പ്രധാന ലക്ഷണം. മൂക്കിനോട് ചേർന്ന സൈനസ് അറകളിൽ കഫം കെട്ടുന്നതാണ് ഇതിന്റെ കാരണം. അണുബാധ വർധിച്ചാൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കേണ്ടതായി വരും. 

  • തിളച്ച വെളളത്തിൽ വെളുത്തുള്ളി ചതച്ചിട്ട് ആവി കൊള്ളുന്നത് കഫം നേർത്ത് പുറത്തുപോകാൻ സഹായിക്കും. 
  • വൃത്തിയുള്ള തുവാലയിലേക്ക് യൂക്കാലി ഓയിൽ ഒന്ന് രണ്ട് തുള്ളി ഒഴിക്കുക. ഇടയ്ക്കിടെ അത് മണക്കുക. ഉറങ്ങും മുൻപ് തലയിണയിൽ അൽപം ഓയിൽ പുരട്ടുന്നതും നല്ലതാണ്. സ്ഥിരമായി ചെയ്താൽ സൈനസ് പ്രശ്‌നം നന്നായി കുറയും. 
  • തിളപ്പിച്ച വെള്ളത്തിലേക്ക് ഇഞ്ചി നേർത്ത കഷ്ണങ്ങളായി അരിഞ്ഞിടുക. 10 മിനിറ്റ് വച്ച ശേഷം വെള്ളം അരിച്ചെടുത്ത് കുടിക്കുക. 
  • ചൂടുവെള്ളത്തിൽ അൽപം ആപ്പിൾ സിഡർ വിനഗറും തേനും ചേർത്ത് കുടിക്കുന്നതും ഗുണകരം. 
     

English Summary : easy way to get rid of sinusitis



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter