ACS Technology

News

മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ 

Lifestyle

മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോകാത്തവരായി ആരുമില്ല. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലതരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ നേരിടുന്നവരാണ് എല്ലാവരും. ഇത്തരം മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കാൻ ചില ഭക്ഷണങ്ങളിലൂടെ സാധിക്കും. അവ ഏതൊക്കെയെന്ന് നോക്കാം. 

ഫിഷ് 

'ഫാറ്റി ഫിഷ്' എന്നറിയപ്പെടുന്ന സാൽമൺ, ചാള എന്നിവ സമ്മർദ്ദത്ത അകറ്റുന്നു. ഇത് ശരീരത്തിന്റെ അത്യാവശ്യ പ്രവർത്തനങ്ങളും മാനസികാരോഗ്യവും തമ്മിൽ വളരെ നല്ല ബന്ധം ഉണ്ടാക്കുന്നു. മത്സ്യത്തിൽ ഒമേഗ-3 നില ധാരാളമുണ്ട്. 

വെണ്ടയ്ക്ക

 'ഫോളേറ്റ്' ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് വെണ്ടയ്ക്ക. ഫോളേറ്റ് എന്നത് 'സന്തോഷം ഉണ്ടാക്കുന്ന ഹോർമോൺ' എന്നറിയപ്പെടുന്ന 'ഡോപാമൈൻ' ഉത്പാദിപ്പിക്കുന്നു. 

കിവിപ്പഴം

'ട്രിപ്‌റ്റോഫൻ' എന്ന സംയുക്തം കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് കിവിപ്പഴം. ട്രിപ്‌റ്റോഫൻ എന്നത് ശരീരത്തിൽ എത്തുമ്പോൾ ചില പ്രവർത്തനങ്ങളുടെ ഭാഗമായി സെറോടോണിൻ ആയി മാറുന്നു, അത് നമ്മുടെ ഞരമ്പുകൾ ശമിപ്പിക്കുകയും മാനസികാവസ്ഥയെ ശാന്തമാക്കുകയും ചെയ്യുന്നു. 

ചീര 

ചീരയിൽ മഗ്‌നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.'ചീര' മഗ്‌നീഷ്യത്തിന്റെ കലവറയാണ്. ചീര കഴിച്ചാൽ ശരീരത്തിന് ഉറക്കമില്ലായ്മ, സമ്മർദം എന്നിവയെ അകറ്റി നിർത്താൻ കഴിയുന്നു.


 

English Summary : eat these foods to reduce stress



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter