
ഇത്തവണ ഹജ്ജ് സീസണിൽ തീർഥാടകർക്കായി ജിദ്ദയിലേക്കും മദീനയിലേക്കും എമിറേറ്റ്സ് പ്രത്യേക വിമാന സർവീസുകൾ നടത്തും. 30ലധികം വിമാനങ്ങളാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. ഹജ്ജ് തീർഥാടകർക്കായി എമിറേറ്റ്സ് ജിദ്ദയിലേക്ക് 31 അധിക വിമാന സർവ്വീസുകൾ നടത്തും. അതോടൊപ്പം ഈ മാസം 23 മുതൽ ജൂലൈ 20 വരെ മദീനയിലേക്ക് ദിവസേന ഇരട്ടി വിമാനങ്ങൾ സർവ്വീസ് നടത്തുമെന്നാണ് റിപ്പേർട്ടുകൾ. എമിറേറ്റ്സിന്റെ സ്ഥിര സേവനങ്ങൾക്ക് സമാന്തരമായി ഈ സേവനങ്ങളും പ്രവർത്തിക്കും.
ഈ വർഷം സൗദി അറേബ്യ ഏകദേശം 10 ലക്ഷം തീർഥാടകർക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഇത്തവണ എമിറേറ്റ്സിൽ ഇന്തോനേഷ്യ, പാകിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, നൈജീരിയ, തുർക്കി, ഈജിപ്ത്, എത്യോപ്യ, മലേഷ്യ, യുകെ, യുഎസ്, യുഎഇ, അൾജീരിയ എന്നിവിടങ്ങളിൽ നിന്ന് ഹജ്ജ് യാത്രയ്ക്ക് ആവശ്യക്കാർ ഏറെയാണ്. തീർത്ഥാടകർ 65 വയസ്സിന് താഴെയുള്ളവരായിരിക്കണം, സൗദി ആരോഗ്യ മന്ത്രാലയം അംഗീകൃത വാക്സിൻ ഉള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം, കൂടാതെ പുറപ്പെട്ട് 72 മണിക്കൂറിനുള്ളിൽ നടത്തിയ നെഗറ്റീവ് പിസിആർ ടെസ്റ്റും ഉണ്ടാകണം എന്നിവയാണ് യാത്രയുടെ നിബന്ധനങ്ങൾ.
English Summary : Emirates operates special flights for Hajj pilgrims
Tags : Emirates flights Hajj pilgrims