ACS Technology

News

ഐപിഎല്ലിൽ നിന്നും ഇംഗ്ലീഷ് സൂപ്പർ താരങ്ങൾ പിന്മാറി; ടീമുകൾക്ക് തിരിച്ചടി

Sports

ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഇംഗ്ലണ്ടിന്റെ രണ്ട് സൂപ്പർ താരങ്ങൾ പിന്മാറി. സൺറൈസേഴ്സ് ഹൈദരാബാദിന്റെ സ്റ്റാർ ബാറ്റ്സ്മാൻ ജോണി ബെ യർസ്റ്റോയും പഞ്ചാബ് കിങ്സിന്റെ ഡേവിഡ് മലാനുമാണ് ഐപിഎൽ കളിക്കില്ലെന്ന് അ റിയിച്ചത്. സെപ്റ്റംബർ 19ന് യുഎഇയിൽ ഐപിഎല്ലിന്റെ അവശേഷിക്കുന്ന മത്സരങ്ങൾക്ക് തുടക്കമാകും.

ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെ താരങ്ങൾ മാഞ്ചസ്റ്ററിൽ നിന്ന് ഒരുമിച്ച് യുഎഇയിലേക്ക് തിരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ ക്യാംപിലെ കോവിഡ് ബാധയെ തുടർന്ന് ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് താരങ്ങൾക്കായി സ്വന്തം നിലയിൽ യാത്രാ സൗകര്യം ഒരുക്കേണ്ടിവന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ബെയർസ്റ്റോയും മലാനും ഐപിഎല്ലിൽ നിന്ന് പിന്മാറിയതെന്നാണ് വിശദീകരണം.

പക്ഷേ, യുഎഇയിലെ ആറു ദിവസത്തെ ക്വാറന്റൈൻ അടക്കമുള്ള നിയന്ത്രണങ്ങളാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ ഇരുവരെയും പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ടുണ്ട്. അതിനിടെ, കൂടുതൽ ഇംഗ്ലീഷ് കളിക്കാർ ഐപിഎല്ലിനെ കൈവിട്ടേക്കുമെന്ന വാർത്തകളും പുറത്തുവന്നു. ഡൽഹി ക്യാപ്പിറ്റിൽസിന്റെ ഓൾ റൗണ്ടർ ക്രിസ് വോക്സ് ഐപിഎല്ലിൽ നിന്ന് പിന്മാറുമെന്നാണ് സൂചനകൾ.

English Summary : english superstars retreat a setback for ipl teams



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter