ACS Technology

News

ആർത്തവ മുട്ടയും, മേനക ഗാന്ധിയും പിന്നെ കുറേ മലയാളി ആധുനിക ശാസ്ത്രവാദികളും; ഫേസ്ബുക്ക് കുറിപ്പ്

Social Media

ഹൈദരബാദിലെ ജെയിൻ സംഘിന്റെ വേദിയിൽ മേനക ഗാന്ധി പറഞ്ഞത് 'കോഴി മുട്ട' ആർത്തവത്തിൽ നിന്ന് എന്നാണു. അത് കേട്ട ഉടനെ ആധുനിക ശാസ്ത്രവാദികൾ അത് ചോദ്യം ചെയ്ത് രംഗത്ത് എത്തി. ഈ തെറ്റായ കാര്യം മേനക സങ്കി ബുദ്ധി കൊണ്ട് പറയുന്നതാണെന്നാണു ഇവരുടെ വാദം. എന്നാൽ ഇത് മേനകയുടെ സംഘി ബുദ്ധിയല്ല മറിച്ച് തീവ്ര മൃഗസ്നേഹ ബുദ്ധിയെയാണു ഈ മലയാളി ആധുനിക ശാസ്ത്രവാദികൾ കാണാതെ പോകുന്നതെന്ന് പറയുകയാണ് മനോജ് വിഎം തന്റെ ഫേസ്ബുക്ക് പോസ്റ്റ്.

' PETAയാണു മുട്ടകൾ കഴിക്കുന്നത് ഒഴിവാക്കുവാൻ ഈ ആർത്തവ മുട്ട കഥ ഇറക്കുന്നത് ... പക്ഷികളിൽ ബീജവുമായി ചേർന്നില്ലെങ്കിൽ  മുട്ട വിരിയില്ല എന്നതും അതിനാൽ തന്നെ കമ്പനികളുടെ മുട്ടകൾക്ക് ജീവൻ നൽകുവാൻ കഴിവില്ല എന്നതിനെ മറി കടക്കുവാൻ PETA കണ്ടെത്തിയ വളഞ്ഞ വഴിയാണു ഈ ആർത്തവ മുട്ട കഥ ... ആർത്തവം എന്തെന്ന് മനസിലാകുന്നവർ പെട്ടെന്ന് തെറ്റ്ധാരണയിൽ കോഴിമുട്ടയും മനുഷ്യ ആർത്തവത്തിൽ പുറത്ത് വരുന്ന അണ്ഡവും തമ്മിൽ കൂട്ടി ഇണക്കി പാപം തോന്നി മുട്ടയിൽ നിന്ന് അകലും എന്ന PETAക്കാരുടെ കുബുദ്ധി ... ആളുകൾ കോഴികൾക്ക് ആർത്തവമില്ല എന്നത് ഓർക്കുകയില്ല.'

കുറിപ്പിന്റെ പൂർണരൂപം

ആർത്തവ മുട്ടയും, മേനക ഗാന്ധിയും പിന്നെ കുറേ മലയാളി ആധുനിക ശാസ്ത്രവാദികളും ...

മേനക ഗാന്ധി എന്ന സ്ത്രീ രാഷ്ട്രീയകാരി മാത്രമല്ല അവർ People For Animals എന്ന സംഘടനയുടെയും Sanjay Gandhi Animal Care Centreന്റെയും സ്ഥാപക കൂടിയാണു ... 25 കൊല്ലത്തിനു മീതെയായി അവർ ഇതിലൊക്കെ പ്രവർത്തിക്കുന്നത് ... ഈ അടുത്ത ദിവസം കാട്ടു പന്നികളെ കൊല്ലുവാൻ കേരളം ഉത്തരവിട്ടപ്പോൾ അതിനെതിരെ മേനക രംഗത്ത് വന്നിരുന്നു ... അതിനു മുൻപ് കേരളത്തിൽ തെരുവ് പട്ടികളെ കൊല്ലരുത് എന്ന് പറഞ്ഞ് വാർത്തകളിൽ വന്നിരുന്നു ...

ഈ കഴിഞ്ഞ ദിവസം അവർ പറഞ്ഞത് കോഴി മുട്ട ആർത്തവത്തിൽ നിന്ന് എന്നാണു ... അത് കേട്ട ഉടനെ ആധുനിക ശാസ്ത്രവാദികൾ അത് ചോദ്യം ചെയ്ത് രംഗത്ത് എത്തി ... ഈ തെറ്റായ കാര്യം മേനക സങ്കി ബുദ്ധി കൊണ്ട് പറയുന്നതാണെന്നാണു ഇവരുടെ വാദം ... 

ശരിക്കും അവർ അത് പറഞ്ഞത് എവിടെ വെച്ചായിരുന്നു എന്ന് ആരും തിരക്കിയില്ല ... അവർ അത് പറഞ്ഞത് ജെയിൻ മത വിശ്വാസികളുടെ ജെയിൻ സേവ സംഘിന്റെ മൃഗ സംരക്ഷണ മീറ്റിംഗിലാണു ... അവർ മുകളിൽ പറഞ്ഞ മൃഗ സംരക്ഷണ സ്ഥാപക എന്ന നിലയിൽ ... ജെയിൻ മതക്കാരുടെ വിശ്വാസം എന്ത് എന്ന് എല്ലാവർക്കും അറിയാം ... സ്‌കൂളിൽ കുട്ടികൾക്ക് മുട്ട കൊടുക്കുന്നതിനു എതിരായി ആ പരിപാടിയിൽ പറഞ്ഞത് ...

ഇനി ഈ ആർത്തവ മുട്ട കഥ എവിടെ നിന്നാണു എന്ന് ഈ കളിയാക്കുന്നവർ അന്വേഷിച്ചുവോ? 5-6 വർഷം മുൻപ് ലോക പ്രസിദ്ധമായ PETA എന്ന മൃഗ സ്‌നേഹി സംഘടന പുറത്തിറക്കിയതാണു ഇത് ... PETA എന്ന സംഘടന സസ്യാഹാരത്തിലേയ്ക്ക് മനുഷ്യരെ എത്തിച്ച് മൃഗങ്ങളെ രക്ഷിക്കുവാനുള്ള സംഘടനയാണു ... ശാസ്ത്ര പരീക്ഷണത്തിനു പോലും എലികൾ ഉൾപ്പെടെ ഒരു ജീവിയെയും ഉപയോഗിക്കരുത് എന്ന് വാദിക്കുന്ന സംഘടനയാണു ... ഇവർ പ്രവർത്തകരെ രഹസ്യമായി പരീക്ഷണശാലയിൽ കയറ്റി എലികളിലും മറ്റും നടത്തുന്ന പരീക്ഷണങ്ങളുടെ 'ഭീകര' പടങ്ങളും ദൃശ്യങ്ങളും എടുത്ത് പരാതി കൊടുക്കുന്നവരാണു ...

ഈ PETAയാണു മുട്ടകൾ കഴിക്കുന്നത് ഒഴിവാക്കുവാൻ ഈ ആർത്തവ മുട്ട കഥ ഇറക്കുന്നത് ... പക്ഷികളിൽ ബീജവുമായി ചേർന്നില്ലെങ്കിൽ  മുട്ട വിരിയില്ല എന്നതും അതിനാൽ തന്നെ കമ്പനികളുടെ മുട്ടകൾക്ക് ജീവൻ നൽകുവാൻ കഴിവില്ല എന്നതിനെ മറി കടക്കുവാൻ PETA കണ്ടെത്തിയ വളഞ്ഞ വഴിയാണു ഈ ആർത്തവ മുട്ട കഥ ... ആർത്തവം എന്തെന്ന് മനസിലാകുന്നവർ പെട്ടെന്ന് തെറ്റ്ധാരണയിൽ കോഴിമുട്ടയും മനുഷ്യ ആർത്തവത്തിൽ പുറത്ത് വരുന്ന അണ്ഡവും തമ്മിൽ കൂട്ടി ഇണക്കി പാപം തോന്നി മുട്ടയിൽ നിന്ന് അകലും എന്ന PETAക്കാരുടെ കുബുദ്ധി ... ആളുകൾ കോഴികൾക്ക് ആർത്തവമില്ല എന്നത് ഓർക്കുകയില്ല ...
5-6 വർഷം മുൻപ് PETA ഇറക്കിയ കഥയാണു മേനക ഹൈദരബാദിലെ ജെയിൻ സംഘിന്റെ വേദിയിൽ പറഞ്ഞത് ... മേനകയുടെ സംഘി ബുദ്ധിയല്ല മറിച്ച് തീവ്ര മൃഗസ്‌നേഹ ബുദ്ധിയെയാണു ഈ മലയാളി ആധുനിക ശാസ്ത്രവാദികൾ കാണാതെ പോകുന്നത് ...

English Summary : facebook post about maneka gandhi s comment about egg



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter