ACS Technology

News

നടൻ വിജയ്‌യുടെ മതവും ജാതിയും വെളിപ്പെടുത്തി പിതാവ് ചന്ദ്രശേഖർ 

Entertainment

തമിഴ് നടൻ വിജയ്‌യുടെ മതത്തെയും ജാതിയെയും സംബന്ധിച്ച് വിശദീകരണവുമായി പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ. വിജയ്ക്ക് ജാതിയും മതവുമില്ല. വിജയ്‌യെ സ്‌കൂളിൽ ചേർത്തപ്പോൾ മതത്തിന്റെയും ജാതിയുടെയും കോളത്തിൽ 'തമിഴൻ' എന്നാണ് ചേർത്തതെന്ന് വിജയ്‌യുടെ അച്ഛൻ വെളിപ്പെടുത്തി. ആദ്യം അപേക്ഷ സ്വീകരിക്കാൻ സ്‌കൂൾ അധികൃതർ വിസമ്മതിച്ചതായും ചന്ദ്രശേഖർ പറഞ്ഞു. 

സ്‌കൂൾ അധികൃതർക്ക് ഇക്കാര്യം ബോധ്യപ്പെട്ടില്ല. സ്‌കൂൾ പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയാപ്പോഴാണ് അവർ അപേക്ഷ ഫോം സ്വീകരിച്ചതെന്നും ചന്ദ്രശേഖർ വെളിപ്പെടുത്തി. സായം എന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിനിടെയാണ് ചന്ദ്രശേഖർ ഇക്കാര്യം പറഞ്ഞത്. അന്ന് മുതൽ വിജയുടെ എല്ലാ സർട്ടിഫിക്കറ്റുകളിലും ജാതിയെന്ന കോളത്തിൽ തമിഴൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'ജാതിക്ക് പ്രാധാന്യം നൽകുന്നത് നമ്മളാണ്. മനസുവച്ചാൽ എന്നെപ്പോലെ, നമ്മുടെ കുട്ടികളെ സ്‌കൂളിൽ ചേർക്കുമ്പോൾ ജാതി പരാമർശിക്കുന്നത് ഒഴിവാക്കാം- ചന്ദ്രശേഖർ പറഞ്ഞു. 
 

English Summary : father chandrasekhar reveals tamil actor vijays religion and cast



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter