ACS Technology

News

ഉപതെരഞ്ഞെടുപ്പിൽ ഫാത്തിമ തഹ്ലിയ സിപിഎം സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹം

Latest

കോഴിക്കോട് ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനിലെ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എം.എസ്.എഫ്. മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ സിപിഎം സ്ഥാനാർഥി ആയേക്കുമെന്ന് അഭ്യൂഹം. കാനത്തിൽ ജമീല നിയമസഭാംഗമായതിനാലാണ് നന്മണ്ട ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഫാത്തിമ തഹ് ലിയയെ ലീഗ് നേതൃത്വം പുറത്താക്കിയത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ ഹരിത നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയത് ഫാത്തിമ പിന്തുണച്ചിരുന്നു.ഇത് അച്ചടക്ക ലംഘനമായിട്ടാണ് പാർട്ടി കണ്ടത്. ഇതിന് പിന്നാലെയായിരുന്നു പുറത്താക്കൽ. 

എന്നാൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് ഫാത്തിമയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കാൻ സിപിഎം ഒരുങ്ങുന്നുവെന്ന അഭ്യൂഹമാണ് പുറത്താക്കൽ നടപടി വേഗത്തിലാക്കിയതെന്നും പറയപ്പെടുന്നു. അച്ചടക്ക ലംഘനം മാത്രമല്ല, ഫാത്തിമ തഹ്ലിയയുടെ രാഷ്ട്രീയ നീക്കങ്ങൾക്കുള്ള പ്രതിരോധം കൂടിയായിട്ടാണ് ലീഗിന്റെ നടപടിയെ വിലയിരുത്തുന്നത്. സ്ത്രീപക്ഷ രാഷ്ട്രീയമുയർത്തി കടന്നുവരുന്ന ഫാത്തിമയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കുന്നതിലൂടെ മുസ്ലീം ലീഗിന് രാഷ്ട്രീയ തിരിച്ചടി നൽകാനും സാധിക്കും. 

ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രധാന പദവികളിൽ സിപിഎം പിന്തുടരുന്ന മത- സാമുദായിക പരിഗണനകളും ഫാത്തിമയ്ക്ക് അനുകൂലമാണ്. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി വാഗ്ദാനവുമായി സിപിഎം ഫാത്തിമയെ സമീപിച്ചതായി വാർത്തകളുണ്ടായിരുന്നു. അന്ന് അത് നിരസിച്ച ഫാത്തിമ, നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിൽ നിന്ന് സ്ഥാനാർഥിത്വം പ്രതീക്ഷിച്ചതാണ്. പക്ഷേ, വനിത ലീഗിനെ ദീർഘകാലം നയിച്ച നൂർബിന റഷീദിനെയാണ് നേതൃത്വം പരിഗണിച്ചത്.

English Summary : Fathima Tahliya is rumored to be CPM's candidate in the by - elections



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter